ETV Bharat / state

വ്രതശുദ്ധിയോടെ വിശ്വാസികള്‍ ; റംസാൻ മാസത്തിന് തുടക്കം - Ramzan

മാസപ്പിറവി കണ്ടതോടെയാണ് റംസാൻ വ്രതാരംഭം തുടങ്ങിയത്

Ramzan Ramzan 2024  Ramzan Fasting  Ramadan  Ramzan Celebration Ramadan fasting of Muslims has started in Different Countries
Ramzan
author img

By ETV Bharat Kerala Team

Published : Mar 12, 2024, 2:05 PM IST

മാസപ്പിറവി കണ്ടതോടെ മുസ്ലിം മതവിശ്വാസികള്‍ക്ക് ഇനിയുള്ള 30 ദിനങ്ങള്‍ വ്രതശുദ്ധിയുടെ നാളുകളാണ്. പ്രാര്‍ഥനാനിരതമായിരിക്കും ഇനിയുള്ള ഓരോ ദിവസവും വിശ്വാസികളുടെ മനസ്. പള്ളികളിലും വീടുകളിലും ഖുര്‍ ആൻ പാരായണങ്ങളാകും ഇനി മുഴങ്ങി കേള്‍ക്കുക.

മിഡില്‍ ഈസ്റ്റേൺ രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, സിറിയ, ഈജിപ്‌ത്, സുഡാൻ എന്നിവിടങ്ങളില്‍ തിങ്കളാഴ്‌ചയാണ് റംസാൻ വ്രതാരംഭം ആരംഭിച്ചത്. എന്നാല്‍, ഏഷ്യ പസഫിക് രാജ്യങ്ങളായ ഓസ്‌ട്രേലിയ, ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെ ഇന്ന് മുതലാണ് റംസാൻ വ്രതാരംഭം തുടങ്ങിയത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, ജോര്‍ദാൻ എന്നിവിടങ്ങളിലും ഇന്നായിരുന്നു വ്രതാരംഭത്തിന്‍റെ തുടക്കം.

അന്നപാനീയങ്ങളും ലൗകികമായ മുഴുവൻ ആഗ്രഹങ്ങളും ത്യജിച്ചുകൊണ്ടാണ് വിശ്വാസികള്‍ ഈ 30 ദിവസങ്ങളില്‍ കഴിയുന്നത്. ഇക്കാലയളവില്‍ സൂര്യോദയം മുതല്‍ സൂര്യാസ്‌തമയം വരെയാണ് ഭക്ഷണവും വെള്ളവുമെല്ലാം ഉപേക്ഷിക്കുന്നത്. ഓരോ രാത്രിയിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് വിരുന്നില്‍ പങ്കെടുത്തുകൊണ്ടാണ് ആ ദിവസത്തെ നോമ്പ് അവസാനിപ്പിക്കുന്നത്.

റംസാൻ മാസത്തിലാണ് ഖുര്‍ ആൻ അവതരിപ്പിക്കപ്പെട്ടതെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ വരുന്ന 30 ദിവസങ്ങളില്‍ ചെയ്യുന്ന പുണ്യപ്രവര്‍ത്തികള്‍ക്ക് ഇരട്ടിഫലം ലഭിക്കുമെന്നാണ് വിശ്വാസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.