കോട്ടയം: ഉമ്മൻചാണ്ടിയുടെ ഓർമയിൽ വിതുമ്പി രമ്യ ഹരിദാസ്. കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ അനുഗ്രഹം നേടിയെത്തിയതായിരുന്നു ചേലക്കര സ്ഥാനാർഥിയായ അവർ. ഉമ്മൻ ചാണ്ടിയുടെ വില എന്തെന്ന് ഇന്നും അറിയുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എപ്പോഴും തങ്ങളുടെ വിഷമങ്ങൾ കേൾക്കാൻ തയ്യാറുള്ള ഒരാളായിരുന്നു അദ്ദേഹം. പാർലമെൻ്റ് തെരഞ്ഞെടുപ്പിൻ്റെ സമയത്ത് അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങിയിട്ടാണ് പോയത്. പുതുപ്പള്ളിയിലെ കല്ലറയിൽ നിന്നുള്ള അനുഗ്രഹവുമായാണ് താന്‍ ഇത്തവണയും മത്സരിക്കാൻ പോകുന്നത്. ചേലക്കരയില്‍ എല്ലാ വിജയ സാധ്യതയും കാണുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകർ പ്രവർത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ടെന്ന് രമ്യ ഹരിദാസ് പറഞ്ഞു.
അതിനിടെ ഡോ. പി സരിൻ്റെ വിഷയത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കോൺഗ്രസ് ആശയം വിട്ടു പോകുന്നവർക്ക് തെറ്റുപറ്റിയെന്ന് മാത്രമേ തനിക്ക് പറയാനുള്ളുവെന്നു അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എന്നത് രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തിയ മഹത്തായ ആശയമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെന്നതു കൊണ്ട് പാർട്ടി വിട്ടു പോകുന്നതല്ല ശരിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ (ഒക്‌ടോബർ 19) രാത്രി എഴ് മണിയോടെയാണ് രമ്യ ഹരിദാസ് പുതുപ്പള്ളി പള്ളിയിലെത്തിയത്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുകയും അദ്ദേഹത്തിൻ്റെ ചിത്രത്തിൽ ഹാരാർപ്പണം നടത്തുകയും ചെയ്‌തു.
Also Read: പ്രിയങ്കാ ഗാന്ധിയുടെ പത്രികാസമർപ്പണം ഈ മാസം 23ന്; രാഹുൽ ഗാന്ധിയും എത്തും