ETV Bharat / state

'ആസിഫ് അലിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, ക്ഷമ ചോദിക്കാൻ തയ്യാര്‍'; വിവാദത്തിൽ പ്രതികരിച്ച് രമേശ് നാരായണൻ - Ramesh Narayan Asks Apology - RAMESH NARAYAN ASKS APOLOGY

'മനോരഥങ്ങള്‍' ആന്തോളജി സീരീസിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെ ആസിഫ് അലിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി രമേഷ് നാരായണൻ.

ASIF ALI CONTROVERSY  RAMESH NARAYAN RESPONDS  രമേഷ് നാരായണൻ ആസിഫ് അലി  ASKS APOLOGY TO ASIF ALI
Ramesh Narayan Responds To Asif Ali Controversy (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 5:24 PM IST

വിവാദത്തെകുറിച്ച്‌ രമേഷ് നാരായണൻ (ETV Bharat)

എറണാകുളം: എംടി വാസുദേവൻ നായരുടെ കഥകളെ ആസ്‌പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രമായ മനോരഥങ്ങളുടെ വേദിയിൽ വച്ച് സംഗീതസംവിധായകൻ രമേഷ് നാരായണൻ ആസിഫ് അലിയെ അപമാനിച്ചു എന്ന പരാമർശം ചൂട് പിടിക്കുകയാണ്. എന്നാൽ ഇന്ന് ഉച്ചയോടുകൂടി സംഭവത്തിൽ പ്രതികരണവുമായി രമേശ് നാരായണൻ മാധ്യമങ്ങൾക്ക് മുന്നിലെത്തി.

ആസിഫ് അലിയെ അപമാനിക്കണമെന്ന യാതൊരു ഉദ്ദേശവും തനിക്കില്ലായിരുന്നു. സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളോടു പ്രതികരിക്കാൻ തയ്യാറല്ല. എന്നാൽ ആസിഫ് അലിക്ക് അത്തരത്തിൽ ഒരു സങ്കടം തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ തയ്യാറാണ്.

മനോരഥങ്ങളിലെ ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്‌ത ജയരാജ് തനിക്ക് പുരസ്‌കാരം ലഭിക്കുന്ന സമയത്ത് ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ആ ഉദ്ദേശത്തിലാണ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്. മാത്രമല്ല വേദിയിൽ മുൻപ് നടന്ന വിഷയങ്ങളെക്കുറിച്ച് ആരും ഇതുവരെ പ്രതികരിച്ചു കണ്ടിട്ടില്ല.

9 സിനിമകൾ അടങ്ങുന്ന ആന്തോളജി ചിത്രത്തിൽ 8 ചിത്രങ്ങൾ മലയാളത്തിലെ പ്രമുഖ സംവിധായകരാണ് ഒരുക്കിയിരിക്കുന്നത്. രണ്ടു ചിത്രങ്ങൾ പ്രിയദർശൻ സംവിധാനം ചെയ്‌തു. ജയരാജ് സംവിധാനം ചെയ്‌ത സിനിമയുടെ അണിയറ പ്രവർത്തകരെ വേദിയിലേക്ക് വിളിച്ചപ്പോൾ ആ സിനിമയുടെ സംഗീത സംവിധായകനായ തന്നെ ഒഴിവാക്കിയത് ഉള്ളിൽ നിരാശ ഉണ്ടാക്കിയിരുന്നു.

മറ്റു സിനിമയിലെ അണിയറ പ്രവർത്തകരെ വേദിയിലേക്ക് ക്ഷണിക്കുമ്പോൾ ആരുടെയും പേര് വിട്ടു പോയില്ല. മാത്രമല്ല തന്നെ വേദിയിലേക്ക് പിന്നീട് ക്ഷണിക്കുമ്പോൾ തന്‍റെ പേര് തെറ്റായി അനൗൺസ് ചെയ്‌തതും അലോസരപ്പെടുത്തിയിരുന്നു. ശേഷം ഒറ്റയ്ക്ക് പുരസ്‌കാരം വാങ്ങേണ്ട സ്ഥിതിവിശേഷത്തിൽ സംവിധായകനായ ജയരാജിനെ കൂടി വേദിയിലേക്ക് ക്ഷണിക്കുമ്പോൾ ആയിരുന്നു ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുന്ന സംഭവ വികാസങ്ങൾക്ക് കാരണമായത്.

ജയരാജ് തന്‍റെ അടുത്തേക്ക് എത്തിയപ്പോൾ ആസിഫ് മടങ്ങിയത് ശ്രദ്ധിക്കാനായില്ല. സംഭവത്തിൽ ആസിഫിനെ നേരിട്ട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ അദ്ദേഹം ഫോൺ എടുത്തില്ല. പൂർണ്ണമായും തെറ്റിദ്ധാരണയുടെ പുറത്തുള്ള ആക്ഷേപങ്ങളാണ് ഇതൊക്കെ. വിഷയം മാധ്യമങ്ങളിൽ ചർച്ചയായ ശേഷം ജയരാജിനോട് വിളിച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു എന്നാണ് രമേഷ് നാരായണന്‍ പ്രതികരിച്ചിരിക്കുന്നത്.

ALSO READ: ഇതിഹാസങ്ങൾ ഒന്നിക്കുന്ന 'മനോരഥങ്ങൾ'; എംടിക്ക് മലയാളത്തിന്‍റെ പിറന്നാൾ സമ്മാനം: ട്രെയിലർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.