ETV Bharat / state

'കെഎസ്‌ഇബി സിപിഎമ്മിന് കൊള്ളയടിക്കാനുള്ള ഉപകരണം'; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് ചെന്നിത്തല - CHENNITHALA ON KSEB BILL HIKE

സിപിഎമ്മിന് കൊള്ളയടിക്കാനുള്ള ഉപകരണമായി കെഎസ്‌ഇബി മാറുകയാണെന്ന് രമേശ് ചെന്നിത്തല. വൈദ്യുതി മന്ത്രി അതിന് കൂട്ടുനിൽക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

RAMESH CHENNITHALA ON P RAJEEV  കാർബറോണ്ടം കമ്പനി  രമേശ് ചെന്നിത്തല പിണറായി വിജയൻ  കെഎസ്‌ഇബി രമേശ്‌ ചെന്നിത്തല
Ramesh Chennithala (ETV Bharat)
author img

By ETV Bharat Kerala Team

Published : 5 hours ago

പാലക്കാട്: വൈദ്യുതി മന്ത്രി കെ.കൃഷ്‌ണൻകുട്ടിയെ നോക്കുകുത്തിയാക്കി വൈദ്യുതി വകുപ്പിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും സ്വന്തം നിലയ്ക്ക് തീരുമാനങ്ങൾ നടപ്പിലാക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന് കൊള്ളയടിക്കാനുള്ള ഉപകരണമായി കെഎസ്ഇബി മാറുകയാണെന്നും സ്വയം കർഷകൻ എന്നവകാശപ്പെടുന്ന മന്ത്രി കൃഷ്‌ണൻകുട്ടി അതിന് കൂട്ടുനിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല.

വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാനായി ഒപ്പിട്ടിരുന്ന കരാർ റദ്ദാക്കാൻ കൂട്ടുനിന്ന ശേഷമാണ് റെഗുലേറ്ററി കമ്മിഷൻ അന്നത്തെ യൂണിറ്റ് പൈസയായ 4.29 രൂപയിൽ കൂടുതൽ ചെലവിൽ വൈദ്യുതി വാങ്ങരുതെന്ന് പറയുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തല മാധ്യമങ്ങളോട് (ETV Bharat)

കുറഞ്ഞ ചെലവിൽ കേരളത്തിന് 2041 വരെ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റദ്ദാക്കിയത് ജിൻദാൽ, അദാനി കമ്പനികളുടെ സമ്മർദ്ദത്തിന് സർക്കാർ കീഴ്‌പ്പെട്ടതുകൊണ്ടാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 30 വർഷത്തെ കരാർ കാലാവധി കഴിഞ്ഞ കാർബറോണ്ടം കമ്പനി ഏറ്റെടുക്കാമായിരുന്നിട്ടും വീണ്ടും 25 വർഷത്തേക്ക് അവർക്ക് കാലാവധി നീട്ടി നൽകാനുള്ള നീക്കം അഴിമതിയാണ്. ഈ വിവരം താൻ ഉന്നയിച്ചത് മുതൽ 10 പുതിയ കമ്പനികൾ വരുമെന്ന പ്രഖ്യാപനവുമായി കാർബോറാണ്ടം കമ്പനി രംഗത്ത് വരുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്‍റെ താത്‌പര്യം സംരക്ഷിക്കലല്ല ജനങ്ങളുടെ താത്‌പര്യം സംരക്ഷിക്കലാണ് പ്രധാനം എന്ന് മനസിലാക്കി വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം അറിയിച്ചു. പഴയ കോൺഗ്രസുകാരനാണ് മന്ത്രി. താൻ സ്വയം ഒരു കർഷകനാണെന്ന് അഭിമാനിക്കുന്ന ആളാണ്. സാധാരണക്കാരോട് അദ്ദേഹം കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Also Read: 'മണിയാർ കരാർ നീട്ടിനൽകുന്നത് അഴിമതി': വ്യവസായ മന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.