തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ചോദ്യം ചെയ്‌ത് കൊണ്ട് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ലോകായുക്ത നിയമഭേദഗതി ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. ഭേദഗതി ജുഡീഷ്യൽ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആണെന്നും ആരോപണമുണ്ട്.
കോടതിയുടെ അധികാരങ്ങളുള്ള ലോകായുക്തയുടെ തീരുമാനങ്ങളെ പുനഃപരിശോധിക്കുവാനും അത് നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനും നിയമസഭക്കും സ്‌പീക്കറിനും അവകാശം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്‌ത നിയമത്തിലെ വകുപ്പ് 14 ആണ് ഭേദഗതി ചെയ്‌തിരിക്കുന്നത്. വകുപ്പ് 14-നോടൊപ്പം തന്നെ വകുപ്പ് രണ്ട്, മൂന്ന് എന്നിവയിലും ഭേദഗതി കൊണ്ടു വന്നു. ഹർജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും.
Also Read : ഗവര്‍ണര്‍ക്ക് തിരിച്ചടി: ലോകായുക്ത ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം