തിരുവനന്തപുരം: ശബരിമലയിൽ സ്‌പോട് ബുക്കിങ് തുടരണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ തിരക്കും സൗകര്യവും സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ഓൺലൈൻ ബുക്കിങ് മാത്രം മതിയെന്ന ഇപ്പോഴത്തെ സർക്കാരിന്‍റെ തീരുമാനം ഉപേക്ഷിക്കണം. മാസങ്ങളോളം വൃതമെടുത്ത് മലകയറാനെത്തുന്ന ഭക്ത ജനങ്ങളെ മടക്കി അയക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. സ്പോട് ബുക്കിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നില നിർത്തിയാൽ മാത്രമേ സുഗമായി ഭക്ത ജനങ്ങൾക്ക് തീർഥാടനം പൂർത്തിയാക്കാനാകുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടുക്കിയിലെ ബൈസൺ വാലി, ചൊക്രമുടിയിലെ കയ്യേറ്റത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടുക്കിയുടെ കശ്‌മീരാണ് ചൊക്രമുടി. അവിടെ കയ്യേറ്റക്കാരുടെ പട്ടയം സർക്കാർ റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. കയ്യേറ്റകാർക്ക് കുട പിടിക്കുന്ന നിലപാടാണ് സിപിഐയുടെ ഇടുക്കി ജില്ല നേതൃത്വം സ്വീകരിച്ചത്.
കയ്യേറ്റം പുറത്ത് കൊണ്ടുവന്ന സിപിഐയുടെ ജില്ല കൗൺസിൽ അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വട്ടമല മുതൽ ഗ്യാപ് റോഡ് വരെയുള്ള സർക്കാർ കയ്യേറ്റങ്ങൾ അടിയന്തരമായി സർക്കാർ ഇടപെട്ട് ഒഴിപ്പിക്കണം. വ്യാജ പട്ടയങ്ങൾ റദ്ദാക്കണം. ജില്ല കലക്‌ടറുടെ നേതൃത്വത്തിൽ അന്വേഷണ സമിതിയെ നിയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read: ശബരിമലയില്‍ സ്‌പോട് ബുക്കിങ് തുടര്‍ന്നേക്കും; തീരുമാനം ഇന്നു ചേരുന്ന അവലോകന യോഗത്തിന് ശേഷം