ETV Bharat / state

രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ചു ; ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് അധികൃതർ - fireforce

രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ചു. പുലര്‍ച്ചെ ഉണ്ടായ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഫാക്‌ടറി പൂര്‍ണമായി കത്തി നശിച്ചു.

Oil Manufacturing Unit Caught Fire  കോട്ടയം രാമപുരം  fireforce  taste it oil factory
രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് അധികൃതർ
author img

By ETV Bharat Kerala Team

Published : Feb 29, 2024, 9:10 AM IST

രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് അധികൃതർ

കോട്ടയം : കോട്ടയം രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിന് തീപിടിച്ചു (Coconut Oil Manufacturing Unit Caught Fire In Ramapuram). രാമപുരം ടേസ്‌റ്റ് ഇറ്റ് വെളിച്ചെണ്ണ ഫാക്‌ടറി യൂണിറ്റാണ് അഗ്നിക്കിരയായത്. തീപിടുത്തതില്‍ ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്ടായെന്ന് അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ 5 മണിയോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇവിടെ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർ ഫോഴ്‌സിന്‍റെ നാലോളം യൂണിറ്റ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ഫാക്‌ടറി പൂർണമായും കത്തി നശിച്ചു.

ALSO READ : ചുട്ടുപൊള്ളി ഇടുക്കി; കാട്ടുതീ ഭീതിയില്‍ മലയോര മേഖല, ജാഗ്രതാ നിര്‍ദ്ദേശവുമായി അഗ്‌നിശമന സേന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.