ETV Bharat / state

നിബിഡ വനവും ചെങ്കുത്തായ മലനിരകളും ; സഞ്ചാരികളെ മാടിവിളിച്ച് രാജാസീറ്റ്, ഹരിതഭംഗി തുളുമ്പുന്ന കുടക് - Rajas seat Garden In Madikeri

വിസ്‌മയക്കാഴ്‌ചയായി കുടകിലെ പച്ചപ്പണിഞ്ഞ മലനിരകളും അരുവികളും. സഞ്ചാരികളെ ആകര്‍ഷിച്ച് മടിക്കേരിയിലെ രാജാസീറ്റ്. കുടകില്‍ കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ തിരക്ക്. പ്രവേശന ടിക്കറ്റിന് വെറും 20 രൂപ.

RAJAS SEAT GARDEN  RAJAS SEAT GARDEN IN MADIKERI  MADIKERI GARDEN  COORG TOURIST SPOT
Raja's seat In Madikeri Coorg; How To Reach And Best Time To Reach
author img

By ETV Bharat Kerala Team

Published : Mar 26, 2024, 3:33 PM IST

മടിക്കേരിയിലെ രാജാസീറ്റിലെ കാഴ്‌ചകള്‍

കണ്ണൂര്‍ : പശ്ചിമഘട്ടത്തിന്‍റെ കിഴക്ക്-പടിഞ്ഞാറുള്ള കുടക് വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് സ്‌കോട്ട്‌ലാന്‍ഡ് ആണ്. നിബിഡ വനങ്ങളും ചെങ്കുത്തായ മലനിരകളും പുല്‍മേടുകളും വരിവരിയായി നട്ടുപിടിപ്പിച്ച കാപ്പിത്തോട്ടങ്ങളും കുടകിനെ സുന്ദരിയാക്കുന്നു. കടുത്ത വേനലിലെ പ്രഭാതങ്ങള്‍ പോലും മഞ്ഞില്‍ പൊതിഞ്ഞിരിക്കുന്നു. പ്രകൃതി ഭംഗി തുളുമ്പുന്ന കാപ്പി തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും അതോടൊപ്പം കുളിരുകോരിയിടുന്ന ദിനരാത്രങ്ങളുമാണ് കുടകിനെ ഇത്രയേറെ ജനപ്രിയമാക്കുന്നത്.

കുടകിന്‍റെ തലസ്ഥാനമായ മടിക്കേരിയിലേക്കുള്ള യാത്ര തികച്ചും വ്യത്യസ്‌തമായ അനുഭൂതിയാണ് സമ്മാനിക്കുക. വേനല്‍ ചൂടിന്‍റെ കാഠിന്യത്തില്‍ നിന്നും ഒരു വേള വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്രയ കേന്ദ്രമാണ് മടിക്കേരിയിലെ രാജാസീറ്റ് ഗാര്‍ഡന്‍. ഉദയം മുതല്‍ അസ്‌തമയം വരെ കുടകിന്‍റെ രാജപീഠത്തില്‍ നിന്നുളള കാഴ്‌ചകള്‍ മനസിനേയും ശരീരത്തേയും കുളിരണിയിക്കും.

നഗര കാഴ്‌ചകള്‍ കണ്ട് മരവിച്ച മനസുമായി മടിക്കേരിയിലെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ആസ്വാദന കേന്ദ്രമാണ് ഇവിടം. ബെംഗളൂരുവിലും മൈസൂരുവിലും ജോലി ചെയ്യുന്നവരിലും സ്ഥിരമായി കുടകിലെത്തുന്നവരുണ്ട്. ഉത്തര-മധ്യ കേരളത്തില്‍ നിന്നുള്ളവരുടെ നിര തന്നെയാണ് രാജാസീറ്റിലെ ഓരോ കോണിലും കാണാന്‍ കഴിയുന്നത്.

മനോഹരമായ പൂന്തോട്ടത്തിന് പുറമെ വിനോദത്തിനും സാഹസികതയ്ക്കു‌മുള്ള കേന്ദ്രങ്ങളും ഈ ഗാര്‍ഡന്‍റെ ഓരോ ഭാഗത്തായി ഒരുക്കിയിട്ടുണ്ട്. ആന ഉള്‍പ്പടെയുളള വന്യജീവികളുടെ രൂപങ്ങളും ഗാര്‍ഡന്‍റെ ആകര്‍ഷണീയതയാണ്. രണ്ടര നൂറ്റാണ്ട് മുമ്പ് കണ്ണൂര്‍ മാങ്ങാട്ട് നിന്നും കാര്‍ഷിക വൃത്തിക്കായി എത്തിച്ചേര്‍ന്ന മന്നപ്പന്‍, കതിവന്നൂര്‍ വീരന്‍ എന്ന പേരില്‍ ദൈവക്കരുവായി മാറിയത് കുടകില്‍ നിന്നാണ്. അന്ന് മുതല്‍ ഉത്തര കേരളീയര്‍ക്ക് കുടകിനോട് വല്ലാത്തൊരു ബന്ധമുണ്ട്.

രാജാസീറ്റ് നിലകൊള്ളുന്ന ഗാര്‍ഡന്‍റെ വ്യൂ പോയിന്‍റില്‍ ഇരുന്നാല്‍ കേരള-കര്‍ണാടക അതിര്‍ത്തിയിലെ മലനിരകള്‍ കാണാം. ഇതില്‍ കേരളത്തിന്‍റെ സ്വന്തമായ ഏഴ് പര്‍വതങ്ങളുണ്ട്. തോറ്റം പാട്ടില്‍ പറയുന്ന ഏഴിനും മീതെ എന്നത് ഈ പര്‍വതങ്ങളെയാണ്. പുതിയ ഭഗവതിയും കതിവന്നൂര്‍ വീരനും ഈ മലകള്‍ കടന്നാണ് കുടകിലേക്ക് എത്തിയത്. മനോഹരമായ ഈ പര്‍വത ദൃശ്യങ്ങളിലൂടെ ഉത്തര കേരളത്തിന്‍റെയും കുടകിന്‍റെയും സൗന്ദര്യം ആസ്വദിക്കാം. എന്നാല്‍ കുടക് അതിരിടുന്ന ഈ മഞ്ഞണിഞ്ഞ മലനിരകള്‍ കേരളത്തിന്‍റെ സ്വന്തമെന്ന് അറിയുന്നവരും വിരളം.

രാജാസീറ്റുമായി ബന്ധപ്പെട്ട പഴയ കഥ കേട്ടാല്‍ കുടക് രാജാക്കന്മാരോട് വിരോധം തോന്നാം. അക്കഥ ഇങ്ങനെയാണ്. സുഖഭോഗങ്ങളോട് ആസക്തി ബാധിച്ച കുടക് രാജാവായ ശിക്കവീരരാജേന്ദ്രന്‍റെ ഇരിപ്പിടമാണ് 'രാജാസീറ്റ്'. കൊട്ടാരത്തില്‍ നൂറുകണക്കിന് സ്ത്രീകളെ അദ്ദേഹം പാര്‍പ്പിച്ചിരുന്നു. രാജ്യത്തെ എല്ലാ കന്യകമാരും തന്‍റെ ആനന്ദത്തിനുളളതാണെന്ന് ഒരിക്കല്‍ രാജാവ് പ്രഖ്യാപിച്ചു. അതിനാല്‍ ഒറ്റ രാത്രി കൊണ്ട് പിതാക്കന്മാര്‍ മക്കളെ വിവാഹം നടത്തിച്ച് പ്രതിരോധിക്കേണ്ടി വന്നു. എന്നാല്‍ ഇങ്ങനെ നടപടിയെടുത്ത പിതാക്കന്മാരെ രാജാവ് ജയിലിലടയ്ക്കു‌കയും കൊല്ലുകയും ചെയ്‌തു. എന്നാല്‍ അതെല്ലാം പഴങ്കഥയാണ്.

എല്ലാം മറന്ന് ഉല്ലസിക്കാനുള്ള കേന്ദ്രമാണ് ഇന്ന് രാജാസീറ്റ് ഗാര്‍ഡനും അനുബന്ധ കേന്ദ്രങ്ങളും. അസ്‌തമയത്തിന്‍റെ ലഹരിയില്‍ രാജാക്കന്മാര്‍ കാമുകിമാര്‍ക്കൊപ്പം ഉല്ലസിച്ച രാജപീഠം എല്ലാറ്റിനും സാക്ഷിയായി നില കൊള്ളുന്നുണ്ട്. വെറും 20 രൂപ ടിക്കറ്റില്‍ രാജാസീറ്റ് പൂന്തോട്ടത്തില്‍ പ്രവേശിക്കാം. പൂന്തോട്ടത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യൂ പോയിന്‍റുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലായിടത്തുനിന്നും വിദൂര ദൃശ്യങ്ങള്‍ ദര്‍ശിക്കാം.

മലനിരകള്‍ മാത്രമല്ല കുടകിലെ നെല്‍പ്പാടങ്ങളും കൊച്ചരുവികളും വിവിധ ഭാഗങ്ങളില്‍ നിന്നും കാണാം. പ്രഭാതത്തില്‍ എത്തിയാല്‍ വൈകീട്ട് വരെ ഇടയ്ക്കി‌ടെ അരിച്ചെത്തുന്ന കുളിര്‍ കാറ്റും ആസ്വദിച്ച് ഇവിടെ കഴിയാം. സിപ്‌ളെയിന്‍, പ്ലേങ്ക് വാക്‌സ്, നെറ്റ്‌വാള്‍, ടയര്‍വാള്‍, ലോറോപ്പ്, തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദോപാധികള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

മുദ്ദുരാജകേരി എന്ന കന്നഡ വാക്കില്‍ നിന്ന് മാറി പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ മര്‍ക്കാറ എന്ന് ഗാര്‍ഡനെ വിളിച്ച് തുടങ്ങി. ഇതാണ് പില്‍ക്കാലത്ത് മടിക്കേരി എന്നായി മാറിയത്. സമുദ്ര നിരപ്പില്‍ നിന്ന് 1170 മീറ്റര്‍ ഉയരത്തിലാണ് മനോഹരമായ രാജാസീറ്റ് ഗാര്‍ഡന്‍. 8 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസാണ് മടിക്കേരിയിലെ താപനില.

കണ്ണൂര്‍, തലശ്ശേരി നഗരങ്ങളില്‍ നിന്നും 112 കിലോമീറ്ററാണ് ഗാര്‍ഡനിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് 175 കിലോമീറ്ററും ബെംഗളൂരുവില്‍ നിന്ന് 254 കിലോമീറ്ററും സഞ്ചരിച്ചാല്‍ മടിക്കേരിയിലെത്താം. പ്രകൃതിയൊരുക്കിയ ഭംഗിയും കുളിരും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവരെ കുടകും മടിക്കേരിയും മാടി വിളിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.