തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ വടക്കന്‍ ജില്ലകളിലാണ് മഴ ലഭിക്കുക. ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക ഗോവ തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇതിന്‍റെ ഫലമായാണ് മഴ ലഭിക്കുക.
കൂടാതെ നാളെ (ഓഗസ്റ്റ് 24) വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. മഴ ശക്തമാകാന്‍ സാധ്യതയുള്ളത് കൊണ്ട് നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കേരള തീരത്ത് ശക്തമായ കടലാക്രമണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശമുണ്ട്. മലയോര മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Also Read: തോരാമഴ; ആലപ്പുഴയിലും കൊല്ലത്തും ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു