ETV Bharat / state

മഴയിൽ മുങ്ങി കേരളം: 4 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി - Rain Alert In Kerala

വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനം. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

WEATHER UPDATES IN KERALA  ORANGE ALERT IN THREE DISTRICTS  RAIN DISASTER IN KERALA  മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 10:04 AM IST

ഇടുക്കി: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഇന്ന് (ജൂലൈ 20) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

നാളെയും കോഴിക്കോട് മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്കും തുടരുകയാണ്.

കേരള തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യത. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്. അതേസമയം വയനാട്ടിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.

ജില്ലയിൽ ഇന്ന് കൂടി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 45 ക്യാമ്പുകളാണ് വയനാട്ടിൽ തുടങ്ങിയിരിക്കുന്നത്. ഇതിൽ 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ തുടരുകയാണ്. തുടർച്ചയായ മഴയ്ക്ക് പിന്നാലെ വെള്ളം കയറിയ വള്ളിയൂർക്കാവ്, പനമരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.

Also Read: പുഴകൾ കരകവിഞ്ഞു, വീടുകളിൽ വെള്ളം കയറി; കണ്ണൂരിൽ പ്രളയ സമാനസാഹചര്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.