ETV Bharat / state

മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് - Rain Alert In Kerala - RAIN ALERT IN KERALA

കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും‌ മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം.

WEATHER UPFATE IN KERALA  ORANGE ALERT IN THREE DISTRICTS  കേരളം മഴ മുന്നറിയിപ്പ്  KERALA RAIN NEWS
RAIN ALERT IN KERALA (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 8:54 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഓഗസ്‌റ്റ് 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്‌ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴ തുടരാൻ കാരണം. കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. അതിനാൽ കേരളത്തില്‍ അടുത്ത നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത.

അതേസമയം, ഓഗസ്‌റ്റ് 20 ന് എറണാകുളത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കും.

ഓഗസ്‌റ്റ് 20ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും 21 ന് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത.

കടലാക്രമണത്തിനുള്ള സാധ്യത മുൻനിർത്തി കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.

Also Read: ശക്തമായ മഴ ; കോട്ടയത്ത് വീടിന് മുൻവശത്തെ കിണർ ഇടിഞ്ഞ് താഴ്‌ന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.