ETV Bharat / state

അമേഠിക്ക് പുറമെ രാഹുല്‍ എവിടെ ? ; വയനാട് സീറ്റിനായി പിന്നണിയില്‍ ചരടുവലി - വയനാട് മണ്ഡലം

രാഹുല്‍ ഇത്തവണ വയനാട്ടില്‍ മത്സരിക്കില്ലെന്ന് അഭ്യൂഹം. പിന്നാലെ വയനാടിനായി നേതാക്കള്‍ക്കിടയില്‍ ചരടുവലി. ഉയരുന്നത് കെസി വേണുഗോപാൽ, ഷാനിമോൾ ഉസ്‌മാൻ, എം എം ഹസൻ, ടി സിദ്ദിഖ് എന്നീ പേരുകള്‍.

Lok Sabha election 2024  Rahul Gandhi  Wayanad lok sabha constituency  വയനാട് മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
rahul-gandhi-wayanad-lok-sabha-constituency
author img

By ETV Bharat Kerala Team

Published : Feb 29, 2024, 12:29 PM IST

Updated : Feb 29, 2024, 12:44 PM IST

കല്‍പ്പറ്റ : രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കില്ലെന്ന അഭ്യൂഹങ്ങൾ തലപൊക്കിയതോടെ സീറ്റിനായി സംസ്ഥാന നേതാക്കൾക്കിടയിൽ ചരടുവലി തുടങ്ങി (Rahul Gandhi Wayanad lok sabha constituency). സംസ്ഥാനത്ത് യുഡിഎഫിന്‍റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. രൂപം കൊണ്ടതിന് ശേഷം യുഡിഎഫിനെ കൈവിടാത്ത മണ്ഡലം. ഈ ഒറ്റ കാരണത്താൽ തന്നെ നിരവധി പേരാണ് രാഹുൽ പിൻമാറിയാൽ സീറ്റിനായി രംഗത്തുള്ളത്.

യുപിയിലെ അമേഠിക്ക് പുറമെ തമിഴ്‌നാട്ടിലെ കന്യാകുമാരിയോ, കർണാടകയിലെ ഏതെങ്കിലുമൊരു മണ്ഡലമോ, അല്ലെങ്കില്‍ തെലങ്കാനയില്‍ എവിടെയെങ്കിലുമോ രാഹുൽ മത്സരിക്കാനുള്ള സാധ്യതയാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ പിൻമാറിയാൽ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, സംസ്ഥാന നേതാക്കളായ ഷാനിമോൾ ഉസ്‌മാൻ, എംഎം ഹസൻ, ടി സിദ്ദിഖ് തുടങ്ങിയവരുടെ പേരുകളാണ് ചർച്ച ചെയ്യപ്പെടുന്നത്.

രാഹുൽ തന്‍റെ പഴയ തട്ടകമായ അമേഠിയിൽ വീണ്ടും ജനവിധി തേടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് അമേഠിയിലെത്തിയ അദ്ദേഹം പ്രാദേശിക കോൺഗ്രസ് നേതാക്കളെ ഇക്കാര്യം അറിയിച്ചതായാണ് വിവരം. സോണിയ ഗാന്ധി ഇത്തവണ മത്സരിക്കുന്നില്ല എന്നത് നേരത്തെ വ്യക്തമായതാണ്. ഗാന്ധി കുടുംബം പൂർണമായും വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകുന്ന രാഷ്ട്രീയ തിരിച്ചടി കൂടി കണക്കിലെടുത്ത് രാഹുൽ അമേഠിയിൽ ഇറങ്ങുമെന്നാണ് വിലയിരുത്തൽ.

ദക്ഷിണേന്ത്യയിൽ ഉറച്ച വിജയപ്രതീക്ഷയുള്ള സീറ്റെന്ന നിലയിലാണ് കഴിഞ്ഞ തവണ രണ്ടാം മണ്ഡലമായി വയനാട്ടിൽ രാഹുല്‍ മത്സരിക്കാനെത്തിയത്. സംസ്ഥാന ചരിത്രത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തിൽ (അഞ്ച് ലക്ഷത്തോളം) അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു. എന്നാൽ രാഹുലിന്‍റെ സ്ഥാനാർഥിത്വം കേരളത്തിൽ ഗുണം ചെയ്തെങ്കിലും മറ്റിടങ്ങളിൽ ദോഷം ചെയ്തെന്നാണ് വിലയിരുത്തൽ. രാഹുലിന്‍റെ വയനാട്ടിലെ സ്ഥാനാർഥിത്വം ബിജെപി ഉത്തരേന്ത്യയിൽ പ്രചാരണ ആയുധമാക്കി.

ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം കോൺഗ്രസിനോട് കൂടുതൽ ചേർന്ന് നിൽക്കുന്ന നിലപാടാണ് ഇത്തവണത്തേത്. കോൺഗ്രസിനൊപ്പം ഇന്ത്യാസഖ്യം കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന പാർട്ടിയാണ് സിപിഐ. അവരുടെ പ്രമുഖ നേതാവാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി. ഇന്ത്യാസഖ്യത്തിലെ പ്രമുഖ നേതാക്കൾ തന്നെ പരസ്‌പരം ഏറ്റുമുട്ടുന്നത് ബിജെപി, ദേശീയ രാഷ്ട്രീയത്തിൽ പരിഹാസ രൂപേണ ഉപയോഗിക്കുമെന്ന് ഉറപ്പാണ്.

കേന്ദ്രത്തിൽ ബിജെപിക്കെതിരെ വരുന്ന ഏത് സഖ്യത്തിനും നിരുപാധിക പിന്തുണ നൽകുമെന്ന് ഇടത് നേതൃത്വം അറിയിച്ചുകഴിഞ്ഞു. ഈ ഒരു സാഹചര്യത്തിൽ വയനാട്ടിൽ നിന്ന് പിൻമാറി ദക്ഷിണേന്ത്യയിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഏതെങ്കിലും മണ്ഡലത്തിലേക്ക് മാറിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് പല മണ്ഡലങ്ങളിലും സർവേകൾ നടത്തിയിരുന്നു.

Also Read: ചെങ്കൊടി ഉയരാത്ത വയനാട്... മണ്ഡല ചരിത്രത്തിന് ഇത്തവണ നിറം മാറുമോ?

കർണാടകയിൽ കോൺഗ്രസിന് ഉറച്ച വിജയ പ്രതീക്ഷയുള്ള അഞ്ച് മണ്ഡലങ്ങൾ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും ഒന്നിൽ രാഹുൽ മത്സരിക്കണമെന്ന് അവിടുത്തെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളാണിത്.

തമിഴ്‌നാട്ടിൽ ബിജെപി ജയിക്കുന്ന മണ്ഡലമാണ് കന്യാകുമാരി. ഇവിടെ കോൺഗ്രസിന്‍റെ രണ്ട് സർവേകൾ പൂർത്തിയായിക്കഴിഞ്ഞു. ഇതിൽ രണ്ടിലും വിജയസാധ്യതയുണ്ട് എന്ന റിപ്പോർട്ടാണ് ലഭിച്ചത്. കൂടാതെ ഡിഎംകെയുടെ ശക്തികേന്ദ്രവുമാണ് കന്യാകുമാരി. രാഹുൽ മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കോൺഗ്രസ് നേതാക്കൾക്ക് നൽകിയിട്ടുണ്ട്.

Last Updated : Feb 29, 2024, 12:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.