ETV Bharat / state

'വയനാട് എന്നും മനസിലുണ്ടാകും': ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി - Rahul Gandhi thanks wayanad people - RAHUL GANDHI THANKS WAYANAD PEOPLE

റായ്ബറേലിയുമായും വയനാടുമായുമുള്ളത് വൈകാരിക ബന്ധം. വയനാട് സന്ദർശിക്കുന്നത് തുടരുമെന്ന് രാഹുൽ ഗാന്ധി

PRIYANKA WILL CONTEST IN WAYANAD  RAHUL GANDHI  RAHUL DECIDE TO CONTINUE RAEBARELI  RAHUL GANDHI WILL LEAVE WAYANAD
Rahul Gandhi will leave wayanad seat (Etv Bharat)
author img

By ETV Bharat Kerala Team

Published : Jun 17, 2024, 8:34 PM IST

Updated : Jun 17, 2024, 9:36 PM IST

ഡൽഹി: വയനാട്ടിലെ ജനങ്ങൾ തനിക്ക് സ്നേഹം നൽകിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റായ്ബറേലിയുമായും വയനാടുമായും വൈകാരിക ബന്ധമാണ് തനിക്കുള്ളത്. കഴിഞ്ഞ അഞ്ച് വർഷകാലം താൻ വയനാട് എംപിയായിരുന്നു.

രാഷ്ട്രീയത്തിനപ്പുറം വയനാട്ടിലെ ജനങ്ങൾ തന്നെ സ്നേഹിച്ചു. അതിന് താൻ അവരോട് നന്ദി പറയുന്നു. തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല. വയനാട് എന്നും തൻ്റെ മനസിലുണ്ടാകും. വയനാട് സന്ദർശിക്കുന്നത് തുടരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാടിന് തങ്ങൾ നൽകിയ വാഗ്‌ദാനങ്ങൾ തങ്ങൾ നിറവേറ്റും. പ്രിയങ്ക വയനാടിന് യോജിച്ച സ്ഥാനാർത്ഥിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം വയനാടിനെ വളരെയധികം സ്നേഹത്തോടെയാണ് താൻ കാണുന്നതെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. രാഹുലിന് നൽകിയ പിന്തുണ വയനാട്ടിലെ ജനങ്ങൾ തനിക്കും നൽകുമെന്നാണ് പ്രതീക്ഷയെന്നും പ്രയങ്ക പറഞ്ഞു.

Also Read:രാഹുൽ വയനാട് വിടും; പകരമെത്തുന്നത് പ്രിയങ്ക

Last Updated : Jun 17, 2024, 9:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.