ETV Bharat / state

സിദ്ധാര്‍ഥിന്‍റെ പിതാവിനെ കണ്ട് രാഹുല്‍ ഗാന്ധി; കുടുംബത്തിന് പിന്തുണ പിന്തുണ ഉറപ്പുനല്‍കി - RAHUL MEETS FATHER OF SIDHARTH - RAHUL MEETS FATHER OF SIDHARTH

പൂക്കോട് വെറ്റിനറി സര്‍വകലാശാല ക്യാംപസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ത്ഥിന്‍റെ അച്‌ഛനുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. കുടുംബത്തിന് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

Other Keyword *  Enter here.. RAHUL GANDHI  SIDHARTH  JAYAPRAKASH  POOKODE VETERINARY UNIVERSITY
Rahul Gandhi meets Sidharth's father Jayaprakash and assured all Support
author img

By ETV Bharat Kerala Team

Published : Apr 3, 2024, 6:26 PM IST

സിദ്ധാര്‍ഥിന്‍റെ കുടുംബത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി

കല്‍പ്പറ്റ: ജിവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സിദ്ധാര്‍ഥിന്‍റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി രാഹുല്‍ ഗാന്ധി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം കല്‍പ്പറ്റയില്‍ വെച്ച് സിദ്ധാര്‍ഥിന്‍റെ പിതാവ് ജയപ്രകാശ് രാഹുല്‍ ഗാന്ധിയെ കണ്ടു. കേസ് സിബിഐക്ക് വിടാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് അടക്കം കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാഹുല്‍ ഗാന്ധി ചോദിച്ചറിഞ്ഞു.

സിദ്ധാര്‍ഥിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഒപ്പമുണ്ടാകുമെന്നും, ഇക്കാര്യത്തില്‍ ഏതറ്റം വരെ പോകാനും കൂടെയുണ്ടാകുമെന്നും ജയപ്രകാശിനും കൂടെയുണ്ടായിരുന്നവര്‍ക്കും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ സി വേണുഗോപാല്‍, എം എല്‍ എമാരായ അഡ്വ. ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Also Read: മരവയൽ പണിയ കോളനിയിൽ വോട്ടുതേടിയെത്തി രാഹുൽ ഗാന്ധി: കണിക്കൊന്ന നല്‍കി സ്വീകരിച്ച് കുട്ടികള്‍ - Rahul In Maravayal Paniya Colony

നേരത്തെ രാഹുല്‍ കൂറ്റന്‍ റോഡ് ഷോയുമായെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. പിന്നീട് മരവയല്‍ പണിയ കോളനിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.