ന്യൂഡല്‍ഹി : തന്‍റെ ഒരു മാസത്തെ മുഴുവന്‍ വേതനവും വയനാട്ടിലെ ദുരിത ബാധിതര്‍ക്കായി സംഭാവന ചെയ്‌ത് കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. ദുരന്തത്തില്‍ ജീവിതം തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മിക്കാനായി എല്ലാവരും അവരവരുടെ കഴിവിനനുസരിച്ച് സംഭാവന ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വയനാട്ടിലെ നമ്മുടെ സഹോദരി സഹോദരന്‍മാര്‍ സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് കടന്ന് പോകുന്നത്. അവര്‍ക്കുണ്ടായ നഷ്‌ടം പരിഹരിക്കാന്‍ നമ്മുടെ പിന്തുണ കൂടിയേ തീരൂ. താന്‍ ഒരുമാസത്തെ മുഴുവന്‍ വേതനവും വയനാടിന് വേണ്ടി സംഭാവന ചെയ്യുന്നു. ഓരോ ഇന്ത്യാക്കാരനും അവരവര്‍ക്ക് കഴിയുന്നത് പോലെ വയനാടിന് വേണ്ടി സംഭാവന ചെയ്യണമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
Our brothers and sisters in Wayanad have endured a devastating tragedy, and they need our support to recover from the unimaginable losses they have faced.
— Rahul Gandhi (@RahulGandhi) September 4, 2024
I have donated my entire month's salary to aid in the relief and rehabilitation efforts for those affected. I sincerely urge… pic.twitter.com/GDBEevjg5y
നമ്മുടെ രാജ്യത്തെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നാണ് വയനാട്. അവിടുത്തെ ജനങ്ങളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. ഐഎന്‍സി കേരള ഫണ്ടിലൂടെ എല്ലാവര്‍ക്കും സുരക്ഷിതമായി സംഭാവന ചെയ്യാനാകും.
വയനാട് ദുരന്തത്തില്‍ നിന്ന് മെല്ലെ പുറത്ത് വരികയാണ്. ഉടന്‍ തന്നെ രാജ്യമെമ്പാടും നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ ഇവിടേക്ക് എത്താനാകും.
സർക്കാരിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപൊട്ടലിൽ പൊലിഞ്ഞത്. 62 കുടുംബങ്ങൾ ഒരാൾ പോലും ബാക്കിയാവാതെ പൂർണമായും ഇല്ലാതായി. 183 വീടുകൾ ഒരു രാത്രികൊണ്ട് അപ്രത്യക്ഷമായി.
145 വീടുകൾ പൂർണമായും 170 വീടുകൾ ഭാഗികമായും തകർന്നു. 240 വീടുകൾ വാസയോഗ്യമല്ലാതെയായി. 638 വീടുകളെ ദുരിതം നേരിട്ട് ബാധിച്ചു എന്നുമാണ് ഭരണകൂടത്തിന്‍റെ കണക്ക്.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കൂട്ട സംസ്‌കാരവും ദുരന്തത്തിനൊടുവിൽ കാണേണ്ടിവന്നു. 78 പേരെ കാണാതായി അതിനിടെ തിരിച്ചറിയാതെ സംസ്‌കരിച്ച 42 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതോടെയാണ് കാണാതായവരുടെ കരട് പട്ടിക 78 ആക്കി ചുരുക്കിയത്. ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. വീട് നഷ്‌ടപ്പെട്ടവർക്കായിരിക്കും പ്രഥമ പരിഗണന
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലുമുണ്ടായ വീഴ്‌ചകള്‍ പരിഹരിക്കണം. നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിക്കണം, വാടക പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വാഹനങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങി നാശമുണ്ടായ ജീവിതോപാധികളും പുനഃസ്ഥാപിക്കേണ്ടതുണ്ട്. വിനോദസഞ്ചാര മേഖലയിലുണ്ടായ പ്രത്യാഘാതങ്ങളും പരിഹരിക്കേണ്ടതുണ്ടെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.