ETV Bharat / state

രാഹുല്‍ ഇത്തവണ എവിടെ മത്സരിക്കും ? ചര്‍ച്ചകളില്‍ നിറഞ്ഞ് രാഹുല്‍ ഗാന്ധിയും വയനാടും - തെരഞ്ഞെടുപ്പ് 2024

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതില്‍ ചര്‍ച്ചകള്‍. വയനാടിന്‍റെ വികസന കാര്യത്തിൽ രാഹുല്‍ സജീവമായി ഇടപെട്ടിട്ടുണ്ടോയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. എന്നാല്‍ വയനാട്ടുകാരില്‍ മിക്കവരും തങ്ങളുടെ നേതാവിനെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  Rahul Gandhi And Wayanad Election  Congress Leader Rahul Gandhi  രാഹുല്‍ ഗാന്ധിയും വയനാടും  തെരഞ്ഞെടുപ്പ് 2024
Congress Leader Rahul Gandhi And Wayanad Election
author img

By ETV Bharat Kerala Team

Published : Mar 2, 2024, 3:41 PM IST

Updated : Mar 2, 2024, 8:09 PM IST

ചര്‍ച്ചകളില്‍ നിറഞ്ഞ് രാഹുല്‍ ഗാന്ധിയും വയനാടും

വയനാട്: 2019ൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വരവോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ പ്രമുഖ രാഷ്ട്രീയ വേദിയായി മാറിയിരിക്കുകയാണ് വയനാട് ലോക്‌സഭ മണ്ഡലം. 2024ലും വാർത്തകളിലും ചർച്ചകളിലും വയനാട് ഇടം നേടി കഴിഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമോ എന്നത് തന്നെയാണ് നിലവിലെ പ്രധാന ചർച്ച വിഷയം.

ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയെ മുഖ്യ ശത്രുവായി കണക്കാക്കി മത്സരിക്കുന്ന കോൺഗ്രസിലെ പ്രമുഖ നേതാവ് ബിജെപി ഒന്നുമല്ലാത്തിടത്ത് മത്സരിക്കുന്നതിൽ കാര്യമുണ്ടോ എന്നുള്ളതാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ പുതിയ മുന്നണിയായ ഇന്ത്യ മുന്നണിയിലെ പ്രധാന പാർട്ടികളായ കോൺഗ്രസും സിപിഐയും ചേരി തിരിഞ്ഞ് മത്സരിക്കുന്ന മണ്ഡലമാണ് വയനാട്. ദേശീയ രാഷ്ട്രീയത്തിൽ ഒരുമിച്ച് നിൽക്കുന്നവർക്കെതിരെ ദേശീയ നേതാവിനെ ഇറക്കുന്നതിലെ ഔചിത്യമാണ് രാഷ്ട്രീയ ചോദ്യം. എന്നാൽ സിപിഐ ദേശീയ നേതാവ് കൂടിയായ ആനി രാജയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് ആ ചോദ്യത്തെ കുറച്ചെങ്കിലും മറികടക്കും.

2019 മുതൽ 2024 വരെ വയനാട് മണ്ഡലം: 2019ൽ രാഹുൽ മത്സരിക്കാനെത്തിയത് വയനാട് മണ്ഡലത്തെ കൂടാതെ കേരളം ഒട്ടാകെ കോൺഗ്രസിന് ഉണർവ് നൽകി. അതിന്‍റെ പ്രതിഫലനമായിരുന്നു കേരളത്തിൽ 19 സീറ്റുകളിലെ വിജയം. കഴിഞ്ഞ അഞ്ച് വർഷമായി വയനാട്ടിലെ പാർലമെൻ്റ് അംഗമായി സേവനമനുഷ്‌ഠിക്കുന്ന രാഹുൽ ഗാന്ധി, തൻ്റെ മണ്ഡലത്തിനുള്ളിൽ വൈവിധ്യമാർന്ന വെല്ലുവിളികളും അവസരങ്ങളും നേരിട്ടുവെന്ന് പറയാം.

ബഫർസോൺ വിഷയത്തിൽ എസ്എഫ്ഐ രാഹുലിന്‍റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അതിലൊന്നാണ്. കേരളത്തിലെ പ്രശസ്‌തമായ ഭൂപ്രകൃതിയിൽ സ്ഥിതി ചെയ്യുന്ന വയനാട്, ശ്രദ്ധാപൂർവമായ പരിഗണനയും ക്രിയാത്മകമായ ഭരണവും ആവശ്യമായ സാമൂഹിക-സാമ്പത്തിക മണ്ഡലം. ചലനാത്മകതയുടെ അതുല്യമായ ആവശ്യങ്ങൾ അനിവാര്യതയുള്ള മണ്ഡലത്തിൽ രാഹുലിനെ പോലെയുള്ള ഒരു നേതാവിന്‍റെ ആവശ്യകതയുണ്ടായിരുന്നു.

വയനാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അഭിസംബോധന ചെയ്യുന്നതിനായി രാഹുൽ നിരവധി പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സുസ്ഥിര വികസനത്തിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും പ്രോത്സാഹനമാണ് അദ്ദേഹത്തിൻ്റെ ആശങ്കകളിലൊന്ന്. വയനാടിൻ്റെ സമ്പന്നമായ ജൈവ വൈവിധ്യവും പാരിസ്ഥിതിക പ്രാധാന്യവും കണക്കിലെടുത്ത്, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവുമായി സാമ്പത്തിക വളർച്ചയെ സന്തുലിതമാക്കുന്ന നയങ്ങൾക്കായി പ്രവർത്തിക്കേണ്ടതുണ്ട്.

ജൈവകൃഷി, വനസംരക്ഷണം, സുസ്ഥിര വിനോദ സഞ്ചാരം എന്നിവയ്‌ക്കായുള്ള പിന്തുണ സംരംഭങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇത് പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല, പ്രാദേശിക സമൂഹങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. രാഹുലിന്‍റെ ഇടപെടൽ ഒരു പരിധിവരെ ഇത്തരം വിഷയങ്ങളിൽ ഉണ്ടായിരുന്നു.

രാഹുൽ ഗാന്ധി വയനാട്ടിൽ എംപി ആയതിന് ശേഷം വയനാടിന്‍റെ വികസന കാര്യത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ടോ..? എല്ലാ രീതിയിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും വയനാട്ടിലെത്തി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുണ്ടോ ...? കൊവിഡ് എന്ന മഹാമാരി വന്നപ്പോൾ വയനാടിനെ സഹായിക്കാനുള്ള മനസ് കാണിച്ചിട്ടുണ്ടോ ..? ഈ ചോദ്യങ്ങൾ വയനാടൻ ജനതയുടെ മുന്നിൽ വയ്‌ക്കുമ്പോൾ സമ്മിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. എന്നിരുന്നാലും ഭൂരിപക്ഷം പേരും രാഹുൽ ഗാന്ധി പ്രവർത്തന മണ്ഡലത്തിൽ സജീവമായിരുന്നുവെന്ന അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

രാഹുൽ വയനാട്ടിൽ മത്സരിക്കുമോ..?

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സിറ്റിങ് സീറ്റായ വയനാട് മത്സരത്തിനില്ലെന്ന് സൂചന. പരമ്പരാഗതമായി കുടുംബം കൈവശം വച്ച ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കുമെന്നാണ് കരുതുന്നത്. വയനാട് മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രാഹുല്‍ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇന്ത്യ സഖ്യത്തിന്‍റെ ദേശീയ നേതാവായ ആനി രാജ വയനാട് മത്സരിക്കാനെത്തിയതാണ് രാഹുലിനെ പുനരാലോചനയ്‌ക്ക് വിധേയമാക്കിയത്. 2019ൽ അമേഠിയിൽ കൂടാതെയാണ് രാഹുൽ വയനാട്ടിൽ മത്സരിച്ചത്. അന്ന് പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന അന്നത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷനായ രാഹുലിന്‍റെ സീറ്റ് ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണ് വയനാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുലിനെ നിയോഗിച്ചത്.

കോൺഗ്രസ് അടപടലം തകർന്ന 2019ൽ രാഹുലിനെ വർഷങ്ങളായി പാർലമെന്‍റിലേക്ക് തെരഞ്ഞെടുത്തിരുന്ന അമേഠിയിലെ ജനങ്ങൾ കൈവിട്ടു. പക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വയനാടൻ ജനത രാഹുലിനെ പാർലമെന്‍റിലേക്ക് എത്തിക്കുകയായിരുന്നു. 2024 ലും അമേഠി രാഹുലിന് ഒരു സേഫായ മണ്ഡലമല്ല. മറുപുറത്ത് വയനാട് നൂറ് ശതമാനവും വിജയമുറപ്പിക്കുന്ന മണ്ഡലവും.

വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ ബിജെപിക്കെതിരെയായി മത്സരിക്കുന്നില്ല. ഇന്ത്യ മുന്നണിയിലെ തങ്ങളുടെ സഖ്യ പാർട്ടിയായ സിപിഐക്കെതിരെ മത്സരിക്കുന്നു എന്നുള്ള പേരുദോഷം തന്നെയാണ് രാഹുലിനുള്ള വെല്ലുവിളി. എങ്കിലും കഴിഞ്ഞ 5 വർഷം കൊണ്ട് വയനാടൻ ജനതയോടുള്ള രാഹുലിന്‍റെ അടുപ്പം രാഹുൽ വീണ്ടും വയനാട്ടിലേക്ക് എന്നുള്ളതിലേക്ക് ഒരു സൂചന നൽകുന്നുണ്ട്.

ഒരു വർഷം മുമ്പ് പാർലമെന്‍റിൽ അയോഗ്യനാക്കപ്പെട്ട്‌ തിരികെ യോഗ്യനായി വയനാട്ടിലെത്തിയപ്പോൾ വയനാടിനോടുള്ള രാഹുലിനെ പ്രീതിയെ വിളിച്ചോതുന്ന പ്രസംഗം നാം അന്ന് കേട്ടിരുന്നു. ആനി രാജയുമായുള്ള ഏറ്റമുട്ടല്‍ വേണ്ടെന്ന വിദഗ്‌ധോപദേശം ലഭിച്ചതോടെയാണ് രാഹുല്‍ മണ്ഡലം മാറാന്‍ തീരുമാനിച്ചത്. സുരക്ഷിത മണ്ഡലമെന്ന നിലയില്‍ വയനാട്ടില്‍ മത്സരിക്കാനായിരുന്നു രാഹുലിന് താത്‌പര്യം. ബിജെപിയുമായി ഏറ്റമുട്ടാതെ ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാവുമെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വയനാട് ലോക്‌സഭ സീറ്റില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. രാഹുലിന്‍റെ സാന്നിധ്യം ഉണ്ടെങ്കില്‍ മാത്രമെ കേരളത്തില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ എന്നും കോണ്‍ഗ്രസ് കരുതുന്നു. കഴിഞ്ഞ തവണ കേരള നേതാക്കളുടെ ക്ഷണം സ്വീകരിച്ചത് വഴി ഉത്തരേന്ത്യയില്‍ വന്‍ തിരിച്ചടി നേരിട്ടുവെന്നാണ് രാഹുല്‍ ഇപ്പോള്‍ തിരിച്ചറിയുന്നത്.

റായ്ബറേലി അല്ലെങ്കില്‍ കര്‍ണാടകയിലെയും തെലങ്കാനയിലെയും ചില സീറ്റുകള്‍ പരിഗണനയിലുണ്ടെന്നും സൂചനകളുണ്ട്. രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ വയനാട്ടില്‍ പകരം ആരായിരിക്കും എന്ന ചര്‍ച്ചകളും കോണ്‍ഗ്രസിന് അകത്ത് തുടങ്ങിയിട്ടുണ്ട്. മണ്ഡലം രൂപീകരണത്തിന് ശേഷമുള്ള ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേതാവ് എംഐ ഷാനാവാസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2019ല്‍ ടി.സിദ്ധീഖിനെയാണ് സ്ഥാനാര്‍ഥിയായി ആദ്യം തീരുമാനിച്ചതെങ്കിലും രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചതോടെ സിദ്ധീഖ് പിന്മാറുകയിരുന്നു. നിലവില്‍ സിദ്ധീഖ് എംഎല്‍എ ആയതിനാല്‍ മറ്റൊരാളെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്.

Last Updated : Mar 2, 2024, 8:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.