കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊള്ളക്കാരനെന്ന് വിളിച്ച് രാഹുൻ ഗാന്ധി. തിരുവമ്പാടിയിലെ റോഡ് ഷോയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. പ്രസംഗം തർജമ ചെയ്‌ത യുവതിയോട് മലയാള അർഥം ചോദിച്ച് മനസിലാക്കിയ രാഹുൽ ഗാന്ധി, മലയാളത്തിലും കൊള്ളയടിക്കൽ എന്ന വാക്ക് ഉപയോഗിച്ചു.
ഇലക്‌ടറൽ ബോണ്ടിലൂടെ നരേന്ദ്രമോദി നടത്തിയത് കൊള്ളയടിയാണ്. റോഡിൽ എങ്ങനെയാണോ ഒരു മോഷ്‌ടാവ് പിടിച്ചുപറി നടത്തുന്നത്, അതേ വിധത്തിലാണ് മോദിയും ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
രാഹുൽ ഇന്നത്തെ റോഡ് ഷോയിൽ നിന്നും കൊടികൾ ഒഴിവാക്കി. ഷോ മലപ്പുറം ജില്ലയിലേക്ക് കടന്നിരിക്കുകയാണ്. ഏറനാട്, വണ്ടൂർ നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിൽ ആണ് റോഡ് ഷോ നടക്കുക. മുസ്ലിം ലീഗ് നേതാക്കൾ പങ്കെടുക്കുന്ന റോഡ് ഷോയിലും കൊടികൾ ഒഴിവാക്കും. ആറു സ്ഥലങ്ങളിലാണ് ഇന്ന് റോഡ് ഷോ നടക്കുന്നത്. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.
ALSO READ : 'ഇന്ത്യയിലെ സമ്പന്നരായ വ്യവസായികളുടെ ഉപകരണമാണ് നരേന്ദ്രമോദി': രാഹുൽ ഗാന്ധി