ETV Bharat / state

അൻവർ കോൺഗ്രസിലേക്കോ? ഗാന്ധി കുടുംബത്തെ പുകഴ്ത്തിയതിന് പിന്നിൽ.. - PV ANVAR CONGRESS ENTRY POSSIBILITY

author img

By ETV Bharat Kerala Team

Published : 9 hours ago

പാർട്ടി മാറ്റം ഇല്ലെന്ന് അൻവർ ഉറപ്പിച്ച് പറയുമ്പോഴും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കെതിരായ പരാമർശം മയപ്പെടുത്തിയതിന് പുറകിലെന്ത് എന്ന ചർച്ചകൾ ഉയരുകയാണ്. ഒരു വശത്ത് മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ നിലപാട് കടുപ്പിക്കുമ്പോഴാണ് കോൺഗ്രസിന് നേരെയുള്ള ഈ മയപ്പെടുത്താൽ എന്നതും ശ്രദ്ധേയമാണ്.

NILAMBUR MLA PV ANVAR  PV ANVAR AGAINST CM PINARAYI  ANVAR POLITICAL CONTROVERSY KERALA  PV ANVAR RAHUL GANDHI
PV ANVAR, RAHUL GANDHI (ETV Bharat)

കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം എന്ന വിവാദ പ്രസ്‌താവന മയപ്പെടുത്തി പിവി അന്‍വര്‍. ഗാന്ധി കുടുംബത്തോട് എന്നും ബഹുമാനമെന്ന് അൻവർ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ ഇടതു മുന്നണിയ്ക്കായി വോട്ട് ചോദിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന വിവാദ പരാമര്‍ശം അന്‍വര്‍ നടത്തിയത്. ഗാന്ധി എന്ന പേര് ചേർത്ത വിളിക്കാൻ അർഹതയില്ലാത്ത നാലാം കിട പൗരനാണ് രാഹുൽ എന്നും അൻവർ പറഞ്ഞിരുന്നു. ഇതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു.

എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച അൻവർ കോണ്‍ഗ്രസിലേക്ക് റൂട്ട് ക്ലിയറാക്കുന്നതിന്‍റെ സൂചനകളാണിതെന്നാണ് ചില റിപോർട്ടുകൾ വിലയിരുത്തുന്നത്. മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ കണ്ണുമടച്ചു വിമർശന ശരങ്ങൾ എറിയുമ്പോഴാണ് 'രാഹുൽ വിമർശനത്തെ' അൻവർ മയപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ശ്രദ്ധേയമാണ്. കോൺഗ്രസിലേക്കൊരു തിരിച്ച് പോക്ക് അൻവർ മുന്നിൽ കാണുകയാണെങ്കിൽ തിരിച്ചടിക്കാൻ സാധ്യതയുള്ള ഒന്നാണ് രാഹുൽ ഗാന്ധിക്കെതിരായ ഈ പരാമർശം. ഈ വിമര്‍ശനത്തില്‍ മാപ്പു പറഞ്ഞ് വിവാദം ഒഴിവാക്കി വലതു പക്ഷത്തേക്ക് ചായാനാണ് അന്‍വറിന്‍റെ നീക്കമെന്നും നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മലപ്പുറം ഡിസിസിയുടെ എതിര്‍പ്പ് മറികടക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും അന്‍വർ ധാരണയായെന്നും റിപ്പോർട്ടുകളുണ്ടെന്നാണ് വിവരം. എന്നാൽ എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയ സാഹചര്യത്തിൽ നിയമസഭയിൽ നിന്നും അയോഗ്യനാക്കാനുള്ള സാധ്യതകൾ സിപിഎം തേടിയേക്കാം. അങ്ങനെ വന്നാൽ രാജിവച്ച ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂരില്‍ വീണ്ടും മത്സരിക്കാനാകും അന്‍വര്‍ ശ്രമിക്കുക. മുൻപ് കോൺഗ്രസ് പാളയം വിട്ട അൻവർ ഇത്തരം ഒരു നീക്കം നടത്തിയാൽ ആര്യാടൻ ഷൗക്കത്ത് അടക്കമുള്ള ലീഗ് നേതാക്കളുടെ പ്രതികരണവും അന്തിമ തീരുമാനം എടുക്കുന്നതിൽ പ്രസക്തമാകും.

Also Read:'മുഖ്യമന്ത്രി ചതിച്ചു, സിപിഎമ്മിൽ അടിമത്തം' ഇടത് ബന്ധം അവസാനിപ്പിച്ച് അൻവർ; രാജിയില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.