മലപ്പുറം: സിപിഎം വെല്ലുവിളിച്ചാല്‍ താനത് ഏറ്റെടുക്കുമെന്ന് എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കള്ളക്കടത്തുകാരനാക്കിയെന്നും മലപ്പുറം ജില്ല സെക്രട്ടറി തന്നെ വര്‍ഗീയവാദിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍ എംഎല്‍എ.
തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും ജനപിന്തുണയുണ്ടെങ്കില്‍ മാത്രമെ പാര്‍ട്ടി രൂപീകരിക്കുകയുള്ളൂവെന്നും എംഎല്‍എ പറഞ്ഞു. തനിക്കെതിരെ ഇനിയും നിരവധി കേസുകള്‍ വരും. പാര്‍ക്കിന്‍റെ കാര്യത്തിലും അതാണ് സംഭവിച്ചത്.
താനൊരു വര്‍ഗീയവാദിയല്ലെന്ന് തെളിയിക്കേണ്ടത് അധിക ബാധ്യതയായി വന്നു. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗം വിപ്ലവമായി മാറും. പരിപാടികളെ കുറിച്ച് ജനങ്ങള്‍ വിലയിരുത്തട്ടെ. പൊതുയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടോ സിപിഎം ജനപ്രതിനിധികളോടോ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
താന്‍ വിചാരിച്ചാല്‍ എല്‍ഡിഎഫിന്‍റെ 25 പഞ്ചായത്തുകള്‍ പോകുമെന്നും എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി മനഃപൂര്‍വ്വം തന്നെ കള്ളക്കടത്തുകാരനാക്കി. സ്വര്‍ണം കൊണ്ടുകൊടുക്കുന്നവരെ എന്താണ് പിടികൂടാത്തതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും എംഎല്‍എ ആവര്‍ത്തിച്ചു.
ബാപ്പയെ പോലെയെന്ന് പറഞ്ഞിട്ട് ബാപ്പയെ ആരെങ്കിലും കുത്തിക്കൊല്ലുമോയെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇങ്ങനെയുള്ള വിഷയങ്ങളുണ്ടാകുമ്പോള്‍ പിതാവിനെ കുത്തിക്കൊന്ന് മകന്‍ ആത്മഹത്യ ചെയ്‌തുവെന്ന വാര്‍ത്തകള്‍ പത്രത്തില്‍ ഉണ്ടാകാറില്ലെയെന്ന് അന്‍വര്‍ ചോദിച്ചു.
അങ്ങനെയെല്ലാം നടക്കുന്നുണ്ടല്ലോ. അതായത് ഒരു മകന് താങ്ങാവുന്നതിലും അധികം മാനസിക പ്രതിസന്ധിയുണ്ടായാല്‍ ആ പിതാവിനെ കുത്തിക്കൊന്നിട്ട് ചിലര്‍ ആത്മഹത്യ ചെയ്യും മറ്റ് ചിലര്‍ നാടുവിട്ടിട്ടുണ്ട് മറ്റ് ചിലര്‍ നേരെ നിക്കാറുണ്ടെന്നും എംഎല്‍എ പറഞ്ഞു. അതില്‍ ഏതിലാണ് താനെന്ന് നിങ്ങള്‍ ചിന്തിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ക്കിനെതിരെയുള്ള നടപടി സംബന്ധിച്ചും പ്രതികരണം: കക്കാടംപൊയിലെ പിവിആര്‍ പാര്‍ക്കിലെ തടയണ പൊളിക്കുന്നത് സംബന്ധിച്ചും എംഎല്‍എ പ്രതികരിച്ചു. പാര്‍ക്കില്‍ പൊളിക്കാന്‍ തടയണ വേണ്ടെയെന്നാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയത്. ഏത് തടയണയാണ് പൊളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Also Read: പിവി അൻവറിൻ്റെ പാർക്കിലെ തടയണകൾ പൊളിക്കാന്‍ നീക്കം; നടപടിക്കൊരുങ്ങി കൂടരഞ്ഞി പഞ്ചായത്ത്.