കോട്ടയം: ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി സെന്‍റ് ജോര്‍ജ്ജ് വലിയ പെരുന്നാളിലെ പ്രധാന ചടങ്ങായ വെച്ചൂട്ടിന് വേണ്ടിയുള്ള മാങ്ങ അരിയൽ ഇന്ന് നടന്നു. രാവിലെ കുർബാനയ്ക്ക് ശേഷമാണ് അച്ചാർ തയാറാക്കുന്നതിനു വേണ്ടി മാങ്ങ അരിയൽ ചടങ്ങ് നടന്നത്.
പള്ളി വികാരിയുടെയും സഹവികാരിമാരുടെയും സഹധർമ്മണിമാരാണ് മാങ്ങ അരിയലിന് തുടക്കമിട്ടത്. മാങ്ങ അരിയൽ ചടങ്ങിനെ നേർച്ചയായി കണ്ട് ഇതിൽ ആളുകൾ പങ്കെടുക്കുന്നു. ചമ്മന്തിപ്പൊടി ഇന്നലെ തയാറാക്കി. പഴയ കാലത്തേതു പോലെ മരം കൊണ്ടുള്ള ഉരലിൽ ഇടിച്ചാണ് ചമ്മന്തിപ്പൊടി പാകപ്പെടുത്തിയത്.
അച്ചാറിനുള്ള മാങ്ങ അരിയൽ, ചമ്മന്തിപ്പൊടിക്കുള്ള തേങ്ങ ചുരണ്ടൽ എന്നിവ വനിതകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ചരിത്രപ്രസിദ്ധമായ വെടിക്കെട്ട് ആറിനാണ്. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പള്ളിയുടെ ആകാശവിതാനത്ത് വർണവിസ്‌മയം തീർക്കുന്നത്.
റവന്യൂ, ഫയർ ആൻഡ് സേഫ്റ്റി, പൊലീസ് എന്നിവ വെടിക്കെട്ടിന്‍റെ മേൽനോട്ടവും നിയന്ത്രണവും ഏറ്റെടുക്കും. മേയ് 6 നു രാത്രി 9 മുതൽ 10 വരെയാണ് വെടിക്കെട്ട്.
വെടികെട്ട് കാണാൻ നൂറുകണക്കിനാളുകളാണ് എത്തുക.
ALSO READ: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചും പ്രത്യാശയുടെ സന്ദേശം പകര്‍ന്നും ടോണി ആൻ്റണിയുടെ വിജയഗാഥ