കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് നഴ്‌സിങ് വിദ്യാർഥിനി.
മൂന്നാം വർഷ വിദ്യാർഥി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യ ശ്രമത്തിന് പിന്നിൽ ഹോസ്‌റ്റൽ വാർഡനാണെന്ന് ആരോപിച്ച് ആശുപത്രിയിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.
ഇന്നലെ (ഡിസംബർ 07) രാത്രി ഒരു മണിയോടെയാണ് കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്‌റ്റലിൽ വാർഡനും വിദ്യാർഥികളുമായി തർക്കം ഉണ്ടായിരുന്നുവെന്നും ചർച്ചയ്ക്കുശേഷം തിരിച്ചു വന്ന ശേഷമാണ് ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സഹപാഠികൾ പറയുന്നത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആത്മഹത്യാ ശ്രമത്തിനു പിന്നിൽ കാരണമെന്തെന്ന് അറിയില്ലെന്നാണ് മാനേജ്മെൻ്റ് വിശദീകരിക്കുന്നത്. പൊലീസും വിദ്യാർഥികളും തമ്മിൽ നടന്ന ചർച്ചയ്ക്ക് ശേഷം സമരം താത്‌കാലികമായി അവസാനിപ്പിച്ചു. നാളെ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ വീണ്ടും വിദ്യാർഥികളുമായി ചർച്ച നടത്തും.
വാർഡൻ്റെ മാനസിക പീഡനമാണ് ഇതിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കൾ പറയുന്നു. വിദ്യാർഥികൾ നൽകിയ പരാതി പരിശോധിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകി. വാർഡനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം.
Also Read: കുടിവെള്ള പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യാശ്രമം നടത്തിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം മരിച്ചു