ETV Bharat / state

പെൻഷൻ ഫണ്ട് തിരിമറി കേസ്; നഗരസഭയ്‌ക്കെതിരെ സമരവുമായി മുന്നണികൾ - MUNICIPALITY PENSION FRAUD PROTEST - MUNICIPALITY PENSION FRAUD PROTEST

കോട്ടയം നഗരസഭയിൽ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് മുന്നണികൾ. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് എൽഡിഎഫ്‌.

KOTTAYAM MUNICIPALITY MONEY FRAUD  നഗരസഭയ്‌ക്കെതിരെ സമരം  കോട്ടയം നഗരസഭയിൽ പെൻഷൻ വകമാറ്റി  പെൻഷൻ തട്ടിപ്പിൽ പ്രതിഷേധം
Protest Against Municipality Pension Fund Fraud Case (KOTTAYAM MUNICIPALITY MONEY FRAUD നഗരസഭയ്‌ക്കെതിരെ സമരം കോട്ടയം നഗരസഭയിൽ പെൻഷൻ വകമാറ്റി പെൻഷൻ തട്ടിപ്പിൽ പ്രതിഷേധം)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 10:21 PM IST

നഗരസഭയ്‌ക്കെതിരെ സമരവുമായി മുന്നണികൾ (ETV Bharat)

കോട്ടയം: നഗരസഭ പെൻഷൻ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളും സമരവുമായി രംഗത്തെത്തി. കേസിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഭരണസമിതി തട്ടിപ്പിന് കൂട്ട് നിന്നെന്നും എൽഡിഎഫ്‌ ആരോപിച്ചു. എന്നാൽ തട്ടിപ്പ് നടത്തിയ നഗരസഭ ക്ലർക്ക് അനിൽ സി വർഗീസ് എൻജിഒ യൂണിയനിൽ പെട്ടയാളാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. നഗരസഭയ്‌ക്കെതിരെ ബിജെപിയും സമരം നടത്തി.

പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്ത അനിൽ സി വർഗീസിനെതിരെ പൊലീസ് കേസെടുത്തത്തിന് പിന്നാലെയാണ് നഗരസഭയ്‌ക്കെതിതിരെ അഴിമതി ആരോപണവുമായി എൽഡിഎഫ്‌ രംഗത്തെത്തിയത്. മാത്രമല്ല തട്ടിപ്പ് നടത്താൻ അനിൽ സി വർഗീസിനെ സഹായിച്ചത് ചെയർപേഴ്‌സനാണെന്ന് എൽഡിഎഫ്‌ ആരോപിച്ചു. ഉദ്യോഗസ്ഥനെ സംരക്ഷിച്ച ചെയർപേഴ്‌സൺ രാജിവെക്കണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും എൽഡിഎഫ്‌ ആവശ്യപ്പെട്ടു.

നഗരസഭയ്ക്ക് മുൻപിൽ പ്രതിപക്ഷ കൗൺസിലർമാരും സമരം നടത്തി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനിൽ കുമാർ സമരം ഉദ്ഘടനം ചെയ്‌തു. സംഭവത്തിൻ്റെ ഉത്തരവാദിത്വം മുഴുവൻ യുഡിഎഫ് ഭരണസമിതിക്കും ചെയർപേഴ്‌സണുമാണെന്ന് അനിൽകുമാർ ആരോപിച്ചു.

തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും തട്ടിപ്പുകാരനെന്ന് വ്യക്തമായ ആളെ ആ സീറ്റിലിരുത്തിയത് ചെയർപേഴ്‌സൺ ആണെന്നും പ്രതിപക്ഷാംഗം അഡ്വ. ഷീജ അനിൽ പറഞ്ഞു. അതേസമയം അനിൽ സി വർഗീസിനെ അറസ്‌റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കലക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി.

അനിൽ സി വർഗീസിനെ സംരക്ഷിച്ചത് ഇടതുപക്ഷമാണെന്നും ഇപ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ പാർട്ടി ശ്രമിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്‌ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ ആരോപിച്ചു. ജനങ്ങളുടെ പണം മോഷ്‌ടിച്ചെടുത്ത അവരെ ഇത്രയും ദ്രോഹിച്ച എൻജിഒ യൂണിയന്‍റെ നേതാവ് അനിൽ സി വർഗീസിനെ വിലങ്ങ് വെച്ച് ഈ റോഡിലൂടെ നടത്തിക്കൊണ്ട് പോകുന്നത് കാണണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും തനിയ്‌ക്കെതിരെ ബിജെപിയും എൽഡിഎഫും കൂട്ടുചേർന്ന് നടത്തിയ ആരോപണം മാത്രമാണിതെന്നും ചെയർപേഴ്‌സൺ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിൽ 3 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. നഗരസഭയ്‌ക്കെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ മുന്നണികളുടെ തീരുമാനം.

Also Read: കോട്ടയം നഗരസഭയിൽ വ്യാപക ക്രമക്കേട്: നടന്നത് 3 കോടിയുടെ തട്ടിപ്പ്; മുൻ ക്ലർക്കിനെതിരെ പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.