ETV Bharat / state

ചിന്നക്കനാലിൽ പുതിയ സംരക്ഷിത വനം; എതിര്‍ത്ത് നാട്ടുകാര്‍, ജനകീയ പ്രക്ഷോഭത്തിലേക്ക് - CHINNAKANAL RESERVE FOREST NEWS

ചിന്നക്കനാലിൽ റവന്യൂ വകുപ്പ് വനം വകുപ്പിന് വിട്ടു നൽകിയ ഒന്നര ഹെക്‌ടർ ഭൂമി സംരക്ഷിത വനമാക്കുന്നതിൽ വ്യാപക പ്രതിഷേധം.

author img

By ETV Bharat Kerala Team

Published : Jun 1, 2024, 1:10 PM IST

IDUKKI NEWS  FOREST DEPARTMENT  RESERVE FOREST LAND  CHINNAKANAL NEWS
Chinnakanal (ETV Bharat)
പഞ്ചായത്ത് പ്രസിഡന്‍റ് എൻ.എം.ശ്രീകുമാർ സംസാരിക്കുന്നു (ETV Bharat)

ഇടുക്കി : ചിന്നക്കനാലിൽ 364.89 ഹെക്‌ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം നിലനിൽക്കുമ്പോൾ തന്നെ വീണ്ടും ഒന്നര ഹെക്‌ടർ ഭൂമി കൂടി സംരക്ഷിത വനമാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് പ്രദേശവാസികള്‍. 2023 സെപ്റ്റംബർ 20ന് ചിന്നക്കനാൽ വില്ലേജിലെ 7, 8 ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 364.89 ഹെക്‌ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനമിറങ്ങിയിരുന്നു. പ്രതിപക്ഷത്തിന്‍റെയും നാട്ടുകാരുടെയും എതിർപ്പ് ശക്തമായതോടെ നവകേരള സദസ് ജില്ലയിലെത്തുന്നതിന് തൊട്ടു മുൻപ് സർക്കാർ കരട് വിജ്‌ഞാപനം മരവിപ്പിച്ചു. എന്നാൽ ഈ വിജ്ഞാപനം റദ്ദ് ചെയ്‌തിട്ടില്ലെന്നും തുടർ നടപടികൾ തത്‌കാലത്തേക്ക് റദ്ദ് ചെയ്‌തിരിക്കുകയാണെന്നുമാണ് വനം വന്യജീവി വകുപ്പ് അണ്ടർ സെക്രട്ടറിയുടെ ഓഫിസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.

വന നിയമം സെക്ഷൻ 4 പ്രകാരം സംരക്ഷിത വനമായി വിജ്‌ഞാപനം ചെയ്‌ത മേഖല പുനർ വിജ്ഞാപനം ചെയ്യാൻ കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ സംയുക്തമായി തീരുമാനമെടുക്കണമെന്നാണ് വിദഗ്‌ധർ പറയുന്നത്. 364.89 ഹെക്‌ടർ ഭൂമി സംരക്ഷിത വനമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കരട് വിജ്ഞാപനം നിലനിൽക്കെ തന്നെ വീണ്ടും ഒന്നര ഹെക്‌ടർ ഭൂമി കൂടി സംരക്ഷിത വനമാക്കാനുള്ള നീക്കം, വന വിസ്‌തൃതി വർധിപ്പിച്ച് നാട്ടുകാരെ കുടിയിറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൻഎം ശ്രീകുമാർ പറഞ്ഞു.

വന വിസ്‌തൃതി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ചിന്നക്കനാൽ നിവാസികൾ. എന്നാൽ ദേശീപാത നിർമാണത്തിനായി വനംവകുപ്പ് വിട്ടുനൽകിയ ഭൂമിക്കു പകരമായി ലഭിക്കുന്ന ഭൂമി, സംരക്ഷിത വനമായി പ്രഖ്യാപിക്കണമെന്നത് കേന്ദ്ര നിയമാണ് എന്നാണ് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്‌.

ALSO READ: കോഴിക്കോട് കൂരാച്ചുണ്ടിൽ ഉരുൾപൊട്ടൽ ; വ്യാപക കൃഷിനാശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.