തിരുവനന്തപുരം : ബജറ്റ് തയ്യാറാക്കിയ ജീവനക്കാർക്ക് തൈക്കാട് ഗസ്റ്റ് ഹൗസിൽ ധനവകുപ്പ് ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനെത്തിയ ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ പ്രതിഷേധം. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗാനൈസേഷന്‍റെയും (SETO), കേരള എൻ ജി ഒ അസോസിയേഷന്‍റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സർക്കാർ ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാതെ, ബജറ്റ് തയ്യാറാക്കിയ ജീവനക്കാർക്ക് വിരുന്ന് ഒരുക്കിയത്തിനെതിരെയാണ് പ്രതിഷേധം. മന്ത്രിയുടെ വാഹനം ജീവനക്കാർ തടയാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. അല്‌പസമയം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നുവെങ്കിലും പിന്നീട് പ്രവർത്തകർ പിരിഞ്ഞുപോയി. അതേസമയം, ബജറ്റ് തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് എല്ലാ വർഷവും ഇത്തരത്തിൽ വിരുന്ന് സംഘടിപ്പിക്കാറുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
Also Read : നേര്യമംഗലത്തെ കാട്ടാന ആക്രമണം; വയോധികയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പൊലീസ്