ETV Bharat / state

വോട്ടർമാർക്ക് നന്ദി പറയാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും - PRIYANKA WAYANAD LOK SABHA

വയനാട് എത്തുന്ന പ്രിയങ്ക ഗാന്ധി വയനാട്ടിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരില്‍ കാണും.

Priyanka Gandhi  ലോക്‌സഭ പ്രിയങ്ക ഗാന്ധി  വയനാട്  കോഴിക്കോട്
Priyanka Gandhi (ETV Bharat)
author img

By

Published : Nov 30, 2024, 11:19 AM IST

കോഴിക്കോട്: സത്യപ്രതിജ്ഞ ചെയ്‌തതിനു പിന്നാലെ വയനാട് എംപി പ്രിയങ്കാ ഗാന്ധി ഇന്ന് മണ്ഡലത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്കയുടെ സന്ദർശനം. ഇന്ന് വയനാട് ലോക്‌സഭ മണ്ഡലത്തിൽപ്പെട്ട മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാല് നിയമസഭ മണ്ഡലങ്ങളിൽ പ്രിയങ്ക പര്യടനം നടത്തും. നാളെ വയനാട് ജില്ലയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലാകും പര്യടനം. രണ്ട് ദിവസംകൊണ്ട് വയനാട് ലോക്‌സഭ മണ്ഡലത്തിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എത്തി ജനങ്ങളെ നേരില്‍ കാണാനാണ് പ്രിയങ്കയുടെ തീരുമാനം.

ഇന്ന് രാവിലെ 11.30 ഓടെ കരിപ്പൂരിലെത്തുന്ന പ്രിയങ്ക പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം മുക്കത്തെ പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് തിരുവമ്പാടിയിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പിന്നീട് മലപ്പുറം ജില്ലയിലെ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. എടവണ്ണയിൽ വൈകുന്നേരം നാലുമണിക്കാണ് റോഡ് ഷോ നടക്കുക. ശേഷം രാഹുലും പ്രിയങ്കയും ജമാലങ്ങാടി പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രസംഗിക്കും. നാളെ വയനാട് ജില്ലയിൽ എത്തുന്ന പ്രിയങ്ക ഗാന്ധി കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും.

Read More: പൈതൃകത്തോടുള്ള ആദരവ്; കേരളാ സാരിയിൽ പ്രിയങ്ക ഗാന്ധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.