ETV Bharat / state

പ്രിയങ്കയ്‌ക്കൊപ്പം രാഹുലും വയനാട്ടിലേക്ക്; നാളെ മുതൽ പ്രചരണത്തിന് ചൂടേറും

നാളെ (നവംബർ 03) മുതൽ ഏഴാം തീയതി വരെ പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും.

WAYANAD LOKSABHA BYELECTION 2024  വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്  PRIYANKA GANDHI  PRIYANKA WAYANAD VISIT
Rahul Gandhi and Priyanka Gandhi- File Photo (IANS Photo)
author img

By ETV Bharat Kerala Team

Published : 4 hours ago

കൽപ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ (നവംബർ 03) മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നാളെ മണ്ഡലത്തിൽ ഉണ്ടാവും. നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു. പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോർണർ യോഗത്തിലും 2.30ന് കോറോമിൽ നടക്കുന്ന കോർണർ യോഗത്തിലും 4.45ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോർണർ യോഗത്തിലും പങ്കെടുക്കും.

നാലാം തീയതി രാവിലെ 10 ന് സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ കെണിച്ചിറയിൽ നടക്കുന്ന കോർണർ യോഗമാണ് ആദ്യ പരിപാടി. തുടർന്ന് 11ന് പുൽപ്പള്ളിയിലെ കോർണർ യോഗത്തിലും 11.50ന് മുള്ളൻകൊല്ലിയിലെ പാടിച്ചിറയിൽ കോർണർ യോഗത്തിലും ഉച്ചയ്ക്ക് രണ്ടിന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മുട്ടിലിൽ നടക്കുന്ന കോർണർ യോഗത്തിലും 3.50ന് വൈത്തിരിയിൽ നടക്കുന്ന കോർണർ യോഗത്തിലും പ്രിയങ്ക ഗാന്ധി സംസാരിക്കും. തുടർന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും.

Also Read: കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്‌ച നടത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.