ETV Bharat / state

നാമനിർദേശ പത്രികയിൽ ക്രമക്കേട് ആരോപണം; മറുപടിയുമായി പ്രിയങ്ക ഗാന്ധി

സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രിയങ്ക ഗാന്ധി.

പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക  PRIYANKA GANDHI IN CALICUT  പ്രിയങ്ക ഗാന്ധി വയനാട്ടിൽ  PRIYANKA GANDHI
Priyanka Gandhi (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 6:16 PM IST

കോഴിക്കോട് : നാമനിർദേശ പത്രികയിൽ ക്രമക്കേട് എന്ന ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. താൻ നൽകിയ പത്രിക വരണാധികാരി അംഗീകരിച്ചു. ക്രമക്കേടുണ്ടെങ്കിൽ എങ്ങനെയാണ് പത്രിക സ്വീകരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

വയനാട്ടിലെ ദുരിതബാധിതരുടെ വിഷയം പാർലമെന്‍റിൽ ഉന്നയിക്കും. അവർക്ക് അർഹമായ ധനസഹായം ലഭിക്കണം. അർഹമായ സഹായം ഇനിയും കിട്ടിയിട്ടില്ല.

പ്രിയങ്ക ഗാന്ധി മാധ്യമങ്ങളെ കാണുന്നു (ETV Bharat)

കേന്ദ്ര സർക്കാർ ദുരിതബാധിതർക്ക് പണം നൽകിയില്ല. വയനാട്ടിൽ മെഡിക്കൽ കോളജ് സാധ്യമാക്കാൻ താൻ നിരന്തരം പോരാടുമെന്ന് പറഞ്ഞ പ്രിയങ്ക എൽഡിഎഫും എൻഡിഎയും ഒന്നാണോ എന്നും പരിഹസിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാന സർക്കാരിനെതിരെയും പ്രിയങ്ക വിമർശനം ഉന്നയിച്ചു. സംസ്ഥാന സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നില്ല. മെഡിക്കൽ കോളജ്, ദുരിതബാധിതരുടെ സഹായം ഇതിലൊന്നും കൃത്യമായി സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അവര്‍ പറഞ്ഞു.

മണ്ഡലം സന്ദർശിക്കുന്നില്ലെന്ന വിമർശനത്തിനും പ്രിയങ്ക ഗാന്ധി മറുപടി നല്‍കി. തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ഇത്തരം ആരോപണം ഉന്നയിക്കുന്നതിൽ അടിസ്ഥാനമില്ല. ആദ്യം തെരഞ്ഞെടുക്കപ്പെടട്ടെയെന്നും യുവാക്കളിൽ നിന്ന് കിട്ടുന്ന പ്രതികരണത്തിൽ ആവേശമെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

Also Read : ബിജെപി ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കുന്നു, ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി; വയനാട്ടില്‍ പ്രചാരണം കൊഴുക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.