ETV Bharat / state

വയനാട് ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ - PRIYANKA GANDHI AT WAYANAD

പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്‌തു.

PRIYANKA WAYANAD  Wayanad Election Campaign  Congress Election Campaign Wayanad  പ്രിയങ്ക ഗാന്ധി വയനാട്ടില്‍
Priyanka Gandhi At Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 28, 2024, 12:54 PM IST

വയനാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിലെത്തി യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി. ഇന്ന് ഉച്ചയ്‌ക്ക് നടന്ന മീനങ്ങാടിയിലെ കോര്‍ണര്‍ യോഗമാണ് പ്രിയങ്കയുടെ ജില്ലയിലെ ആദ്യപരിപാടി. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്കാ ഗാന്ധി മീനങ്ങാടിയില്‍ ആഞ്ഞടിച്ചു.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ ആസൂത്രിത ആക്രമണങ്ങളാണ് നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഗണന നല്‍കുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ഒക്‌ടോബര്‍ 22നാണ് വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിനായി പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രിയങ്ക വയനാട്ടില്‍ പ്രചാരണത്തിനെത്തുന്നത്. വൈകിട്ട് പൊഴുതനയിലെ പൊതുയോഗത്തിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ (ETV Bharat)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.