കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30ന് കൊയിലാണ്ടിയില്‍ നിന്നും മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വെച്ചായിരുന്നു അപകടം.
രക്ഷപ്പെടുത്തി ഹാർബറിലേക്ക് എത്തിച്ച തൊഴിലാളികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെ പരിക്ക് ഗുരുതരമായതോടെ താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.