ETV Bharat / state

ആലപ്പുഴയിൽ പുലിയുടെ സാന്നിധ്യമെന്ന് സംശയം ; വീഡിയോ പകർത്തി - Presence Of Tiger In Alappuzha

author img

By ETV Bharat Kerala Team

Published : Jun 6, 2024, 9:56 AM IST

Updated : Jun 6, 2024, 10:31 AM IST

ആലപ്പുഴയിൽ പുലിയുടെ സാന്നിധ്യമെന്ന് സംശയം. പുലിയെന്ന് തോന്നിക്കുന്ന ജീവി നടന്നുപോകുന്നതിന്‍റെ വീഡിയോ പകർത്തി വീട്ടുടമ

TIGER SPOTTED  ആലപ്പുഴ  presence of wild buffalo  OWNER CAPTURED THE VIDEO
PRESENCE OF TIGER IN ALAPPUZHA (ETV Bharat)
ആലപ്പുഴയിൽ പുലിയുടെ സാന്നിധ്യമെന്ന് സംശയം (ETV Bharat)

ആലപ്പുഴ : പുന്നപ്ര പറവൂർ ഭാഗത്ത് പുലിയെ കണ്ടെന്ന് വീട്ടമ്മ. പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് കോന്നാത്ത് താജുദീൻ്റെ വീടിൻ്റെ പരിസരത്താണ് കഴിഞ്ഞ രാത്രിയിൽ പുലിയെ കണ്ടതായി പറയുന്നത്. ഇവരും കുടുംബാംഗങ്ങളും വീടിന് വെളിയിൽ നിൽക്കുമ്പോൾ പുലി നടന്നുപോകുന്നതായി കണ്ടെന്നാണ് പറയുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്‌തു. എന്നാൽ ഇത് ചിലപ്പോള്‍ കാട്ടുപോത്താകാം എന്നും സംശയമുണ്ട്.

മൂന്നാറിൽ വളർത്തുമൃഗത്തിന് നേരെ കടുവയുടെ ആക്രമണം : തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ച് തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യജീവിയാക്രമണം തുടരുന്നു. കടലാർ വെസ്‌റ്റ് ഡിവിഷനില്‍ ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. പ്രദേശവാസിയായ സ്‌റ്റീഫന്‍റെ പശുവാണ് കൊല്ലപ്പെട്ടത്.

മെയ് 31 ന് മേയാന്‍ വിട്ട പശു തിരികെ വന്നിരുന്നില്ല. തുടര്‍ന്ന് ജൂൺ 1 ന് രാവിലെ നടത്തിയ തെരച്ചിലില്‍ ലായങ്ങള്‍ക്ക് തൊട്ടരികിലെ തേയില തോട്ടത്തിന് സമീപമാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. ഈ പ്രദേശത്ത് മാത്രം ഇതുവരെ പത്തോളം കാലികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതായി പ്രദേശവാസികള്‍ പറയുന്നു. കൂടാതെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ആളുകള്‍ പറഞ്ഞു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ മൂന്നാറില്‍ വന്യജീവികളുടെ ആക്രമണം തുടരുന്നത് തൊഴിലാളി കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തോട്ടം തൊഴിലില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് പുറമെ കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കൊക്കെയുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിലാളികള്‍ കന്നുകാലികളെ വളര്‍ത്തുന്നത്. കാലികള്‍ ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ നഷ്‌ടങ്ങളുടെ കണക്കാണ് ഇവിടുത്തെ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്.

ALSO READ : ഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷം ; വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പി കാഞ്ചിയാർ സ്വദേശികൾ

Last Updated : Jun 6, 2024, 10:31 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.