ഇടുക്കി: ശബരിമല മണ്ഡലകാല തീർത്ഥാടനമാരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തീർത്ഥാടകർക്കായി കട്ടപ്പന മേഖലയിൽ യാതൊരു വിധ മുന്നൊരുക്കങ്ങളും നടന്നിട്ടില്ല. തീർത്ഥാടക വാഹനങ്ങൾ ഏറെ കടന്ന് പോകുന്ന പുളിയൻമല-കട്ടപ്പന പാതയോരത്തെ കാടുകൾ വെട്ടിനീക്കലോ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കലോ നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കട്ടപ്പന ടൗണിലെ തിരക്കിലകപ്പെടാതെ തീർത്ഥാടകർക്ക് യാത്ര ചെയ്യുന്നതിനായി നിർമിച്ച പാറക്കടവ്-വള്ളക്കടവ് ബൈപ്പാസിലേക്ക് തിരിയുന്നതിന് ദിശാ സൂചക ബോർഡുകളും അപര്യാപ്‌തമാണ്. നിലവിലുള്ള ട്രാഫിക്ക് സൂചക ബോർഡുകളെല്ലാം തന്നെ കാടുകയറി മൂടിയ നിലയിലാണ്.
കട്ടപ്പന ടൗണിലും ദിശാസൂചകബോർഡുകളുടെ കുറവ് തീർത്ഥാടകരെ വലച്ചേക്കും. മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിലെ ഉൾപ്പെടെ യാതൊരു വിധ ആലോചന യോഗങ്ങളോ ചേർന്നിട്ടില്ല. അടിയന്തിരമായി അധികൃതർ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്ക നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Also Read: ശബരിമല തീർത്ഥാടനം: ഭക്തര്‍ക്ക് സുരക്ഷയൊരുക്കാൻ കേരള പൊലീസ് സുസജ്ജം