തിരുവനന്തപുരം: പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരം തയാറായിക്കഴിഞ്ഞു. "തുടക്കമുത്സവം, പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകമെത്ര സുന്ദരം പോരൂ പോരൂ ആകാശ തീരമേറി ...." ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ബിജിപാലാണ്. ലോല, ദയാ ബിജിപാല്‍, നന്ദിനി സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രവേശനോല്‍സവ ഗാനം ആലപിച്ചിരിക്കുന്നത്.
മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള പ്രവേശനോത്സവ ഗാനത്തില്‍ കേരള പൊതു വിദ്യാഭ്യാസ മേഖലയിലെ പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൂടി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. ഈണവും ദൃശ്യങ്ങളും കൊണ്ട് ശ്രദ്ധേയമായ പ്രവേശനോത്സവ ഗാനം ജൂണ്‍ മൂന്നിന് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രദര്‍ശിപ്പിക്കും.
കേരളത്തിന്‍റെ വിദ്യാഭ്യാസ സാംസ്‌കാരിക ചരിത്രം ഉള്‍ക്കൊള്ളുന്ന അഞ്ച് മിനുട്ടില്‍ കവിയാത്ത രചനകളില്‍ നിന്ന് മത്സരത്തിലൂടെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഈ ഗാനം തെരഞ്ഞെടുത്തത്.
Also Read: 'ച' എന്നാൽ ചക്ക, 'മ' എന്നാൽ മാങ്ങ, 'ല' എന്നാൽ ലഡു... ഉഷ ടീച്ചറുടെ ക്ലാസ് മുറി ഇങ്ങനെയാണ്...