ETV Bharat / state

മോദി ഭരണത്തിൽ വിവേചനമില്ല; കേരളത്തിൽ ബിജെപി അഞ്ചിലധികം സീറ്റുകൾ നേടുമെന്ന് പ്രകാശ് ജാവദേക്കർ - PRAKASH JAVADEKAR ABOUT KERALA - PRAKASH JAVADEKAR ABOUT KERALA

ഇത്തവണ രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ആരും പറയുന്നില്ല, മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണെന്ന്‌ ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ

PRAKASH JAVADEKAR  LOK SABHA ELECTION 2024  BJP KERALA LOK SABHA POLLS  PRAKASH JAVADEKAR ABOUT MODI
KERALA LOK SABHA ELECTION
author img

By ETV Bharat Kerala Team

Published : Mar 30, 2024, 8:50 PM IST

കേരളത്തിൽ ബിജെപി, പ്രകാശ് ജാവേദ്ക്കർ

കാസർകോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ബിജെപി അഞ്ചിലധികം സീറ്റുകൾ നേടുമെന്ന് മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കഴിഞ്ഞ തവണ കേരളത്തിലെ പ്രചാരണം രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നായിരുന്നു. പക്ഷേ ഇത്തവണ രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ആരും പറയുന്നില്ല. മോദി വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് എന്നും ജാവദേക്കർ പറഞ്ഞു.
കാസർകോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിൽ വിവേചനം ഇല്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എല്ലാ പൗരൻമാരും ഏതെങ്കിലും കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. 5.8 കോടി ആളുകൾക്ക് കോവിഡ് വാക്‌സിൻ നല്‍കി, കഴിഞ്ഞ 40 മാസങ്ങളായി 1.5 കോടി ആളുകൾക്ക് സൗജന്യ അരി ലഭിക്കുന്നു. അത് ഇനിയും 60 മാസങ്ങൾ കൂടി തുടരും. ഇത് ലോകത്തിലെ തന്നെ ചരിത്ര സംഭവമാണ്.

സംരംഭങ്ങൾക്ക് 50,000 രൂപ മുതൽ 10 ലക്ഷം വരെ വായ്‌പ ലഭിക്കുന്ന മുദ്രാ യോജനയുടെ ഉപഭോക്താക്കൾ 50 ലക്ഷമാണ്. 10 ലക്ഷം വീടുകളിൽ ജൽ ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ വാട്ടർ ടാപ്പ് കണക്ഷനുകൾ, 32 ലക്ഷം കർഷകർക്ക് കിസാൻ സമ്മാൻ നിധി പ്രകാരം 32,000 രൂപ ലഭിച്ചു. 4 ലക്ഷം സ്ത്രീകൾക്ക് ഉജ്ജ്വല ഗ്യാസ് പദ്ധതിക്ക് കീഴിൽ 500 രൂപ സബ്‌സിഡി നിരക്കിൽ പാചകവാതക സിലിണ്ടറുകൾ ലഭിക്കുന്നു.

ഗോവയിലും കർണ്ണാടകയിലും ലഭിക്കുന്നതിൽ നിന്ന് 10 - 12 രൂപ അധിക നിരക്കിലാണ് കേരളത്തിൽ ഡീസൽ, പെട്രോൾ ഉൽപന്നങ്ങൾ ലഭിക്കുന്നത്. അതേപോലെ ബിജെപി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോൾ ഡീസൽ ഉൽപന്നങ്ങൾക്ക് കേരള ഡയറക്‌ട്‌ ബെനഫിറ്റ് ട്രാൻസ്‌ഫർ വഴി ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിൻ്റെ ആനുകൂല്യങ്ങൾ പൂർണ്ണമായും നേരിട്ട് ലഭിക്കുന്നു. ഇതോടെ ആനുകൂല്യങ്ങൾ കൈമാറ്റം ചെയ്യുന്നതിൽ മുൻപുണ്ടായിരുന്ന ചോർച്ച പൂർണ്ണമായും അടക്കപ്പെട്ടു.

സമ്പന്ന, ഇടതരം കുടുംബങ്ങൾക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭ്യമല്ലെങ്കിലും കാസർകോട് മുതൽ തിരുവനന്തപുരം വരെ 6 വരി പാത പോലെയുള്ളവ വികസനം എല്ലാ വിഭാഗങ്ങൾക്ക് ലഭിക്കുന്നു. അതേ സമയം കേരളത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മെഡിക്കൽ കൊളേജിന് തറക്കല്ലിട്ടാൽ അടുത്ത തെരഞ്ഞെടുപ്പ് സമയത്താണ് അതിൻ്റെ അടിസ്ഥാന നിർമ്മിതി പൂർത്തിയാകുന്നത്. എന്നാൽ മോദി സർക്കാർ ഒരു നിർമ്മാണം തുടങ്ങിയാൽ അത് എത്രയും വേഗം പൂർത്തീകരിക്കും.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ബിജെപിക്ക് 27 അംഗ പ്രകടന പത്രിക സമിതി

കൊച്ചി കപ്പൽ നിർമ്മാണ ശാല, കൊച്ചി മെട്രോ എന്നിവയുടെ വികസനങ്ങൾ പൂർത്തിയായി. ആഗോള തലത്തിൽ ഭാരതത്തിൻ്റെ പ്രതിച്‌ഛായ തന്നെ മാറി. ഉക്രൈനിലെ യുദ്ധ ഭൂമിയിൽ നിന്ന് സുരക്ഷിതമായി മടങ്ങിയെത്തിയ യുവാക്കളാണ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക വി മുരളീധരന് നൽകിയത്. ലോക സാമ്പത്തിക രംഗത്ത് 11-ാം സ്ഥാനത്തുണ്ടായിരുന്ന ഭാരതം ഇന്ന് 5-ാം സ്ഥാനത്ത് എത്തി. മണിപ്പൂരിൽ ഇരു വംശങ്ങൾ തമ്മിലുള്ള കലാപത്തെ സാമുദായിക സംഘർഷമായി ചിത്രീകരിക്കാൻ ശ്രമം നടന്നെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.