ETV Bharat / state

ഇത്തവണ ആറ് ലക്ഷം സൗജന്യ ഓണക്കിറ്റ്; സപ്ലൈകോയ്ക്ക് 34.29 കോടി അനുവദിച്ചു: മന്ത്രിസഭ യോഗ തീരുമാനങ്ങളിങ്ങനെ - KERALA CABINET DECISION - KERALA CABINET DECISION

പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഓണത്തോടനുബന്ധിച്ച് 5,99,000 കിറ്റുകൾ വിതരണം ചെയ്യാനും തീരുമാനം

PR SREEJESH  സൗജന്യ ഓണക്കിറ്റ്  LATEST MALAYALAM NEWS  2 CRORE REWARD FOR PR SREEJESH
CABINET MEETING (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 9:37 PM IST

തിരുവനന്തപുരം: ഇത്തവണ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍ക്കും ധര്‍മ്മ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്യാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനം. 13 ഇനം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനിച്ചത്. ഇതിന് 34.29 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിച്ചു. റേഷന്‍കടകള്‍ മുഖേനയാണ് വിതരണം.

ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍ പൊടി, മുളക് പൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.

പാരീസ് ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിൻ്റെ ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നല്‍കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. പാരിതോഷികം എന്നു വിതരണം ചെയ്യുമെന്ന കാര്യം പിന്നീട് തീരുമാനിക്കുന്നതായിരിക്കും. രണ്ട് കോടി രൂപ അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

സ്‌കൂളൂകളില്‍ അധിക തസ്‌തികകള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളൂകളില്‍ 2023-2024 അധ്യയന വര്‍ഷത്തില്‍ നടത്തിയ തസ്‌തിക നിര്‍ണയ പ്രകാരം, സര്‍ക്കാര്‍ മേഖലയിലെ 513 സ്‌കൂളുകളിലായി 957 അധിക തസ്‌തികകളും, 699 എയ്‌ഡഡ് സ്‌കൂളുകളിലായി 1368 അധിക തസ്‌തികകളും അനുവദിക്കും.

ആകെ 1212 സ്‌കൂളുകളില്‍ നിന്നും 2325 അധ്യാപക, അനധ്യാപക അധിക തസ്‌തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്‌ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യം.

പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം

മലബാര്‍ ഇൻ്റനാഷണല്‍ പോര്‍ട്ട് ആന്‍ഡ് സെസ് ലിമിറ്റഡിൻ്റെ കരട് പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റ് (സിഎംഡി) തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും.

പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാതിരിക്കാന്‍ കണ്‍സഷണര്‍ക്ക് ലഭിക്കുന്ന വരുമാനത്തിൻ്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് ഷെയര്‍ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്) ലഭ്യമാക്കുന്നതിനും തത്വത്തില്‍ അംഗീകാരം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ തുറമുഖ വകുപ്പിന് കീഴില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂര്‍ അഴീക്കല്‍ അന്താരാഷ്‌ട്ര ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ടും അതോടനുബന്ധിച്ച് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിവയുടെ വികസനവും. ഇതിനായി മലബാര്‍ ഇൻ്റനാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയര്‍മാനായി രൂപീകരിച്ചിട്ടുണ്ട്.

14.1 മീറ്റര്‍ ആഴമുള്ളതും 8000 - 75,000 അല്ലെങ്കില്‍ 5000 ടിഇയു വരെ ശേഷിയുള്ള പനമാക്‌സ് വലിപ്പമുള്ള കണ്ടെയ്‌നർ കപ്പലുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാര്‍ക്കുകള്‍ / പ്രത്യേക സമ്പത്തിക മേഖലകള്‍ വഴി മലബാറിന്‍റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.

പദ്ധതി പ്രദേശത്തെ വിശദമായ മണ്ണ് പരിശോധന ( ജിയോ ടെക്‌നിക്കല്‍ ഇന്‍വസ്‌റ്റിഗേഷന്‍) പൂര്‍ത്തിയാക്കി. അന്തിമ റിപ്പോര്‍ട്ട് 2022 ജനുവരിയില്‍ ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് സാങ്കേതിക കണ്‍സള്‍ട്ടന്‍റ് സമര്‍പ്പിച്ച ഡിസൈന്‍ റിപ്പോര്‍ട്ട് പ്രകാരം പുലിമുട്ട് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണെന്ന് കണ്ടു. ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടര്‍ ഫൗണ്ടേഷന്‍ മാറ്റിക്കൊണ്ടുള്ള ശുപാര്‍ശകളോടെ ഡിസൈന്‍ റിപ്പോര്‍ട്ട് സാങ്കേതിക കണ്‍സള്‍ട്ടൻ്റ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു.

Also Read: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണം വാരാഘോഷമില്ല; മറ്റ് ആഘോഷങ്ങള്‍ക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.