കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജ് കെടി നിസാർ അഹമ്മദാണ് ജാമ്യപേക്ഷയിൽ വിധി പറഞ്ഞത്. 11 ദിവസത്തിന് ശേഷമാണ് പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് ദിവ്യ പുറത്തിറങ്ങുന്നത്.
ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കലക്‌ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്.
ആരോപണം നിലനില്‍ക്കുന്നതല്ല. യാത്രയയപ്പ് ദൃശ്യം കൈമാറിയിട്ടില്ല എന്നീ വാദങ്ങളും ദിവ്യ കോടതിയില്‍ അവതരിപ്പിച്ചു. സ്ത്രീയാണെന്നും ഭരണാധികാരിയായിരുന്നുവെന്നും പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു മകൾ ഉണ്ടെന്നും ദിവ്യ കോടതിയിൽ വാദിച്ചു.
അതേസമയം, പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടുകയില്ല എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികൾക്ക് പോകാനാണ് തീരുമാനം. കൂടുതൽ പ്രതികരിക്കാൻ പരിമിതികൾ ഉണ്ടെന്നും മഞ്ജുഷ കൂട്ടിച്ചേര്‍ത്തു.
Also Read : എഡിഎമ്മിന്‍റെ മരണം പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കി; ലോ കോളജ് അധ്യാപകനെ പിരിച്ചുവിട്ടു