ETV Bharat / state

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി; രാത്രി 7 മുതല്‍ 11 വരെ നിയന്ത്രണം വന്നേക്കും - POWER RESTRICTION AT PEAK HOURS

author img

By ETV Bharat Kerala Team

Published : Aug 15, 2024, 9:42 AM IST

സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വർധിച്ചതും ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന കുറവുമാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി. ഉപഭോക്താക്കള്‍ വൈകിട്ട് 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും നിര്‍ദേശം.

KSEB  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം  കെഎസ്ഇബി  KERALA NEWS
Representational Image (ETV Bharat)

ഇടുക്കി: സംസ്ഥാനത്ത് പീക്ക് ടൈമിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമിൽ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാൻ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വർധിച്ചതും ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം.

വൈകിട്ട് 7 മണി മുതൽ രാത്രി 11 മണി വരെ വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് മുതല്‍ 650 മെഗാവാട്ട് വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.

Also Read: ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്ന് 4 കിലോ മീറ്റർ വരെയുള്ള വൈദ്യുതി പുനസ്ഥാപിച്ചു; ചൂരല്‍മലയിൽ കെഎസ്‌ഇബിക്ക് 3 കോടിയുടെ നഷ്‌ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.