ETV Bharat / state

വർഷത്തിൽ 365 ദിവസവും ഇവിടെ പൂക്കളമൊരുങ്ങും; പാരമ്പര്യത്തെ പിന്തുടർന്ന് ആയഞ്ചേരി കോവിലകം - Ayanchery Kovilakam Tradition

author img

By ETV Bharat Kerala Team

Published : Sep 9, 2024, 4:30 PM IST

ഓണത്തെ വരവേൽക്കാൻ അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്ന മലയാളികളിൽ നിന്ന് വ്യത്യസ്‌തരായി പുറമേരിയിലെ ആയഞ്ചേരി കോവിലകം. ഇവിടെ 365 ദിവസവും പൂക്കളമൊരുങ്ങും.

365 ദിവസവും പൂക്കളം  AYANCHERY KOVILAKAM  ONAM  LATEST NEWS IN MALAYALAM
Pookalam Every Day Ayanchery Kovilakam Upholds Tradition (ETV Bharat)
വർഷത്തിൽ 365 ദിവസവും ഇവിടെ പൂക്കളമിടുന്ന ആയഞ്ചേരി കോവിലകം (ETV Bharat)

കോഴിക്കോട്: ഓണക്കാലം പൂക്കളുടെ കാലമാണ്. പൂവായ പൂവെല്ലാം പൂക്കളത്തിൽ നിറയുന്ന പൊന്നോണ കാലം. സമൃദ്ധിയുടെ ഉത്സവം. എന്നാൽ വർഷത്തിൽ എല്ലാ ദിവസവും പൂക്കളം തീർക്കുന്ന ഒരു കോവിലകമുണ്ട് വടകരക്കടുത്ത് പുറമേരിയിൽ. കടത്തനാട് രാജവംശത്തിന്‍റെ ഭാഗമായ പുറമേരി ആയഞ്ചേരി കോവിലകം. ഉദയവർമരാജയും ഭാര്യ വത്സലത്തമ്പുരാട്ടിയുമാണ് ഇവിടെ താമസിക്കുന്നത്.

അവരെ കാണാനും വിശേഷങ്ങൾ അറിയാനുമാണ് കോവിലം തേടി പോയത്. എന്നാൽ അവിടെ ആരേയും കണ്ടില്ല. പതിവ് പോലെ പൂക്കളമിട്ടിട്ടുണ്ട്. ചെമ്പരത്തി, തെച്ചിപ്പൂ, ശംഖുപുഷ്‌പം തുടങ്ങിയ നാടൻപൂക്കൾ. അന്വേഷിച്ചപ്പോൾ മുരളി എന്ന ഒരാളെ കിട്ടി.

ഗൃഹനാഥൻ കെസി ഉദയവർമരാജയും ഭാര്യ വത്സലത്തമ്പുരാട്ടിയും ചെന്നൈയിൽ മകന്‍റെ കൂടെയാണ് ഉള്ളതെന്ന് മുരളി പറഞ്ഞു. 'രണ്ടാഴ്‌ച മുൻപാണ് അവർ പോയത്. പൂക്കളം മുടങ്ങാൻ പാടില്ലാത്തത് കൊണ്ട് എന്നെ ഏൽപ്പിച്ചതാണ്. എല്ലാദിവസവും രാവിലെ എഴ് മണിക്കെത്തി പൂക്കളമിടും. ഇവിടെ തന്നെയുള്ള പൂക്കൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. പൂക്കളമിട്ട ശേഷം ഫോട്ടോയെടുത്ത് അയച്ചു കൊടുക്കും' അയൽവാസിയായ കിഴക്കെപൊയിൽ മുരളി പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

ബാക്കി വിശേഷങ്ങൾ അറിയാൻ ഗൃഹനാഥന്‍റെ ഫോൺനമ്പർ മുരളിയിൽ നിന്ന് സംഘടിപ്പിച്ച് ചെന്നൈയിലേക്ക് വിളിച്ചു. വത്സല തമ്പുരാട്ടിയാണ് ഫോൺ എടുത്തത്. കൂടെ ഉദയവർമ രാജയുമുണ്ട്. എൺപത് വർഷത്തിലേറെയായി ഈ കോവിലകത്ത് നിത്യവും പൂക്കളം തീർക്കാൻ തുടങ്ങിയിട്ടെന്ന് അവർ പറഞ്ഞു.

ഉദയവർമരാജയുടെ അമ്മ ഉമാമഹേശ്വരി തമ്പുരാട്ടിയെ കാസർകോട് നീലേശ്വരത്ത് നിന്നാണ് കല്യാണം കഴിച്ച് കൊണ്ടുവന്നത്. അവിടെ വിളക്ക് വെയ്ക്കുന്ന സ്ഥലത്ത് പൂവിടുന്ന ഒരു രീതിയുണ്ട്. നീലേശ്വരത്തുള്ള ശീലം അമ്മ ഇവിടെയും തുടർന്നുവെന്നാണ് ഉദയവർമരാജ പറഞ്ഞത്.

ഓർമ വെച്ച നാൾ മുതൽ അദ്ദേഹം എല്ലാ ദിവസവും ഉമ്മറത്ത് പൂക്കളം കാണുന്നുണ്ട്. അമ്മയ്ക്ക് ശേഷം ആ ദൗത്യം ഉദയവർമരാജയുടെ ഭാര്യ വത്സലത്തമ്പുരാട്ടി ഏറ്റെടുത്തു. എല്ലാ ദിവസവും,, ഓണം പോലെയാകണമെന്ന പ്രത്യാശയാണ് ഈ പൂക്കളത്തിലൂടെ അവർ പങ്കുവയ്‌ക്കുന്നത്.

മകൻ ഹരിശങ്കര വർമ്മയ്‌ക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്. കഥകൾ പറയുന്നതിനിടെ അവിടെയും ഒരു പൂക്കളം കണ്ടു. അതെ, നാട്ടിലെ ശീലം മകൻ ഹരിയും അങ്ങ് ചെന്നൈയിൽ പിന്തുടരുന്നുണ്ട്. എന്നും ഓണമാണെന്ന ചിന്തയ്ക്ക്‌ വർണ്ണപൊലിമ നൽകുന്ന ഒരു പാരമ്പര്യ തനിമ.

Also Read: ഓണത്തെ വരവേല്‍ക്കാന്‍ തൃശൂര്‍; ശക്തന്‍റെ തട്ടകത്തില്‍ ഭീമന്‍ പൂക്കളമൊരുങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.