ETV Bharat / state

'71 ശതമാനമെന്നത് കുറവല്ല': കേരളത്തിൽ പോളിങ് ഇടിഞ്ഞെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ - Sanjay Kaul on Polling percentage - SANJAY KAUL ON POLLING PERCENTAGE

കള്ളവോട്ടിൽ പരാതിയില്ല, ആരോപണം മാത്രമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ്‌ കൗൾ ഇടിവി ഭാരതിനോട്

CHIEF ELECTORAL OFFICER  SANJAY KAUL  LOK SABHA ELECTION 2024  കേരളത്തില്‍ പോളിങ് ശതമാനം
Polling Percentage decline: Sanjai Kaul refused Allegations, 70% is not that much small, No bogus voting
author img

By ETV Bharat Kerala Team

Published : Apr 27, 2024, 3:10 PM IST

Updated : Apr 27, 2024, 4:32 PM IST

'71 കുറഞ്ഞ ശതമാനമല്ല': കേരളത്തിൽ പോളിങ് കുറഞ്ഞുവെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍

തിരുവനന്തപുരം : 71 ശതമാനമെന്നത് കുറഞ്ഞ പോളിങ് ശതമാനമല്ല ഭേദപ്പെട്ട പോളിങ്ങാണെന്നും സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ കുറവ് വരാൻ കാരണം തെരഞ്ഞെടുപ്പ് കമ്മിഷനാണെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ്‌ കൗൾ ഇടിവി ഭാരതിനോട് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ കുറവും പരിശീലനമില്ലായ്‌മയും പോളിങ്ങിനെ സ്വാധീനിച്ചെന്ന വാദവും അടിസ്ഥാന രഹിതമാണ്. ഇന്നലെ ആറു മണിക്ക് സംസ്ഥാനത്തെ 95 ശതമാനം ബൂത്തുകളിലും പോളിങ് പൂർത്തിയായി. വടകരയിൽ 10 ഓളം ബൂത്തുകളിൽ മാത്രമാണ് പോളിങ് വൈകിയത്. മെഷീൻ തകരാർ വ്യാപകമാണെന്ന അവകാശ വാദവും അംഗീകരിക്കാനാകില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 4.5 ശതമാനം വോട്ടിങ് യന്ത്രങ്ങൾക്കാണ് തകരാർ സംഭവിച്ചത്. ഇത്തവണ ഇത് 0.44 ശതമാനമാണ്.

മോക് പോളിങ് സമയത്ത് മാത്രമാണ് വിവിപാറ്റുകളിൽ പ്രശ്‌നം കണ്ടത്. 2 ശതമാനം വിവിപാറ്റുകളിൽ മാത്രമാണ് പ്രശ്‌നം കണ്ടത്. കള്ളവോട്ട് ഉണ്ടെന്ന ആരോപണങ്ങളും വാർത്തയും അറിഞ്ഞു. എന്നാൽ ആരും പരാതി നൽകിയിട്ടില്ല.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ബൂത്ത് പിടുത്തമുണ്ടെന്ന ആരോപണത്തിലും കഴമ്പില്ല. ഇരു ജില്ലകളിലെയും 100 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്തിയിരുന്നു. കണ്ണൂരിലും കാസർകോട്ടും കലക്‌ടർമാരുടെ നേതൃത്വത്തിൽ ഈ ആരോപണം പരിശോധിച്ചു. എന്നാൽ ഒന്നും കണ്ടെത്താനായില്ല.

Also Read: രാജ്യത്ത് രണ്ടാംഘട്ട പോളിങ് സമാപിച്ചു: പൊതുവെ സമാധാനപരം; 64 ശതമാനം പോളിങ്ങ്

കള്ളവോട്ട് ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾ മാത്രമാണുള്ളത്. പരാതികൾ ലഭിച്ചിട്ടില്ല. ചിലർ ടെൻഡർ വോട്ട് ചെയ്‌തതായി അറിഞ്ഞിരുന്നു. എന്നാൽ പരാതികൾ ഒന്നുമില്ല.

തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വയനാട്ടിൽ ഭക്ഷ്യ കിറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും സഞ്ജയ്‌ കൗൾ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ ഇതിലുണ്ടോയെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് പൂർണ വിജയമായിരുന്നുവെന്ന ആത്മവിശ്വാസമുണ്ടെന്നും സഞ്ജയ്‌ കൗൾ പറഞ്ഞു.

വലിയ പ്രശ്‌നങ്ങൾ ഒരിടത്തും റിപ്പോർട്ട് ചെയ്‌തിട്ടില്ല. 71 ശതമാനം പോളിങ് ശതമാനം കുറവല്ലെന്നും സഞ്ജയ്‌ കൗൾ ഇടിവി ഭാരതിനോട് വ്യക്തമാക്കി.

Last Updated : Apr 27, 2024, 4:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.