ETV Bharat / state

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്‌; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്പെൻഷൻ - Domestic Violence Case

author img

By ETV Bharat Kerala Team

Published : May 19, 2024, 9:40 AM IST

വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം പൊലീസ് ഉദ്യോഗസ്ഥന്‍ രാഹുലിനെ അറിയിച്ചതായി കണ്ടെത്തൽ

PANTHEERAMKAVU CASE  POLICE OFFICER SUSPENDED  POLICEMAN HELPED ACCUSED  പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്‌
Pantheeramkavu Police Station (Source: Etv Bharat)

കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസിലെ പ്രതിയെ രാജ്യം വിടാന്‍ സഹായിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത് ലാലിനെതിരെയാണ് നടപടി. പ്രതി രാഹുലിന് രക്ഷപ്പെടാന്‍ ഉള്ള നിര്‍ദേശങ്ങള്‍ നല്‍കിയത് ശരത് ലാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ശനിയാഴ്‌ച രാത്രി ശരത് ലാലിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവിറക്കുകയായിരുന്നു. സംഭവ ദിവസം സിപിഒ ശരത് ലാല്‍ പന്തീരാങ്കാവ് സ്റ്റേഷനിൽ ജിഡി ഡ്യൂട്ടിയിലായിരുന്നു. വധശ്രമ കുറ്റം ചുമത്താനുളള നീക്കം അടക്കം ഇയാള്‍ രാഹുലിനെ അറിയിച്ചു എന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജേഷിന്‍റെ അടുത്ത സുഹൃത്തു കൂടിയാണ് ശരത് ലാല്‍. രാഹുലും രാജേഷും ബെംഗളൂരുവിലേക്ക് പോകുന്ന വഴിക്ക് ഇയാളുമായി കൂടിക്കാഴ്‌ച നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം കേസിൽ പ്രതി രാഹുലിന്‍റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ക‍ഴിഞ്ഞദിവസം കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കിയിരുന്നു.

പ്രതി രാഹുലിനെ ഒളിച്ചു കടത്താൻ സഹായിച്ചതിന് രാജേഷിനെതിരെ ഐപിസി 212 വകുപ്പ് ചുമത്തിയിരുന്നു. രാഹുലിനെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചുവെന്ന് എസിപി സാജു പി അബ്രഹാം അറിയിച്ചു. ബ്ലൂ കോർണർ നോട്ടിസിൽ റിപ്പോർട്ട് കിട്ടിയാൽ യെല്ലോ കോർണർ നോട്ടിസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിയെ ബെംഗളൂരുവിലെത്തിക്കാൻ സഹായിച്ചയാളാണ് രാജേഷ്. യുവതിയെ ആക്രമിക്കുമ്പോള്‍ രാഹുല്‍ ഗോപാലിനൊപ്പം രാജേഷ് ഉണ്ടായിരുന്നു. രാഹുല്‍ സിംഗപ്പൂര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട് വെളിപ്പെടുത്തി.

ALSO READ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്‌; മാധ്യമങ്ങളെ വിമർശിച്ച് വനിതാകമ്മിഷൻ അധ്യക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.