ETV Bharat / state

കഞ്ചാവ് തേടി പോയി വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി - അട്ടപ്പാടി കഞ്ചാവ് സംഘം

കഞ്ചാവ് കൃഷി നശിപ്പിക്കാൻ പോകുന്നതിനിടയില്‍ വഴിതെറ്റി വനത്തില്‍ കുടുങ്ങിയ 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി. കുടുങ്ങിയത് അഗളി ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് സംഘം. ബുധനാഴ്‌ച പുലർച്ചെ വനം വകുപ്പിൻ്റെ ദ്രുത പ്രതികരണ സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്.

rescued  Police Team Gets Lost Inside Forest  വനത്തില്‍ കുടുങ്ങി പൊലീസ്  പൊലീസ് സംഘം തിരിച്ചെത്തി  പാലക്കാട്
വനത്തില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി
author img

By ETV Bharat Kerala Team

Published : Jan 31, 2024, 1:42 PM IST

പാലക്കാട് : കഞ്ചാവ് കൃഷി നശിപ്പിക്കാൻ പോകുന്നതിനിടയില്‍ വഴിതെറ്റി വനത്തില്‍ കുടുങ്ങിയ 14 അംഗ പൊലീസ് സംഘം തിരിച്ചെത്തി (Police Team Gets Lost Inside Kerala Forest). അഗളി ഡിവൈഎസ്‌പി ഉൾപ്പെടെയുള്ള പൊലീസ് സംഘമാണ് വനത്തില്‍ കുടുങ്ങിയത്. അട്ടപ്പാടി വനത്തിൽ കഞ്ചാവ് കൃഷി നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം വനത്തില്‍ എത്തിയത്.

ചൊവ്വാഴ്‌ച (30-01-2024) പുലര്‍ച്ചെയാണ് സംഘം കാട്ടിലേക്ക് പോയത്. വനത്തിൽ പരിശോധന നടത്തി കഞ്ചാവ് കൃഷി കണ്ടെത്തി നശിപ്പിച്ച് തിരിച്ചിറങ്ങുന്നതിനിടെ സംഘം മുരുഗള ഊരിന് മുകളിലുള്ള പാറക്കെട്ടിന് മുകളിലെത്തുകയായിരുന്നു. നേരമിരുട്ടിയതോടെ വഴി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് ഡിവൈഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. പലയിടത്തും മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലെന്നും കണക്റ്റിവിറ്റി ലഭിച്ചപ്പോൾ വനം വകുപ്പിനെ വിവരമറിയിക്കുകയും അവര്‍ ദ്രുതപ്രതികരണ സംഘത്തെ (ആർആർടി) അയച്ചതായും അദ്ദേഹം പറഞ്ഞു.

പുതൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ ജയപ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അന്‍വര്‍, സുബിന്‍, വിശാഖ്, ഓമനക്കുട്ടന്‍, സുജിത്ത്, രാഹുല്‍ എന്നിവരും അട്ടപ്പാടി റേഞ്ചിലെ മുക്കാലി ഫോറസ്‌റ്റ് സ്‌റ്റേഷനില്‍ നിന്ന് രണ്ട് ബീറ്റ് ഫോറസ്‌റ്റ് ഓഫീസര്‍മാരും മൂന്ന് വാച്ചര്‍മാരുമാണ് സംഘത്തിലുണ്ടായിരുന്നത്.

ഇന്ന് പുലർച്ചെ (31-01-2024) 1 മണിയോടെ ആർആർടി സംഘ ഇവരുടെ അടുത്തെത്തി. തുടർന്ന് ജിപിഎസ് ഉപയോഗിച്ചാണ് കാട്ടിൽ നിന്ന് പുറത്തുകടന്നതെന്ന് ഡിവൈഎസ്‌പി പറഞ്ഞു. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായാല്‍ അവ കൈകാര്യം ചെയ്യാൻ സംഘം തയ്യാറായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്‌ച (30-01-2024) രാത്രി 8 മണിയോടെ പൊലീസ് സംഘത്തിന്‍റെ ദുരവസ്ഥയെക്കുറിച്ച് വിവരം ലഭിച്ചതായും ഉടൻ തന്നെ 12 അംഗ യൂണിറ്റിനെ രക്ഷാപ്രവർത്തനത്തിനായി അയച്ചതായും ആർആർടിയിലെ ഒരു അംഗം പറഞ്ഞു. അർദ്ധരാത്രിയോടെയാണ് സംഘം പൊലീസ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

"രാവിലെ മുതൽ റെയ്‌ഡിൽ ഏർപ്പെട്ടിരുന്നതിനാൽ അവർ (പൊലീസ്) ക്ഷീണിതരായിരുന്നു എന്നും ഏകദേശം 6 മണിയോടെ ആര്‍ആര്‍ടി സംഘം കയറുകളും ഹാർനെസും ഉപയോഗിച്ച് അവരെ പുറത്തെടുക്കാൻ തുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ല പോലീസ് മേധാവി ആർ. ആനന്ദ്, മണ്ണാർക്കാട് ഡിഎഫ്ഒ. യു. ആഷിക്ക് അലി എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ALSO READ : രാജ്യത്തെ മികച്ച പൊലീസ് സ്‌റ്റേഷനുകളില്‍ ഇടംപിടിച്ച് കുറ്റിപ്പുറം പൊലീസ് സ്‌റ്റേഷനും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.