തിരുവനന്തപുരം : ബീമാപളളി ഉറൂസിനെത്തിയ ഒന്‍പത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഭിന്നശേഷിക്കാരന് മൂന്ന് വര്‍ഷം കഠിന തടവും 15,000 പിഴയും ശിക്ഷ വിധിച്ചു. അസം ഹോജാന്‍ ജില്ലയില്‍ ഡാങ്കി ഗാവോണ്‍ സ്വദേശിയും അംഗപരിമിതനുമായ സദാം ഹുസൈനെയാണ് കോടതി ശിക്ഷിച്ചത്. പോക്‌സോ കോടതി ജഡ്‌ജി എ പി ഷിബുവാണ് ശിക്ഷ വിധിച്ചത്.
2022 ലാണ് കേസിനാസ്‌പദമായ സംഭവം. ഉറൂസിനെത്തിയ പെണ്‍കുട്ടിയുടെ കുടുംബം രാത്രി പളളിപ്പരിസരത്ത് കിടന്ന് ഉറങ്ങുമ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. പെണ്‍കുട്ടിയുടെ വസ്ത്രം പ്രതി മാറ്റാന്‍ ശ്രമിക്കുന്നത് കണ്ട് കുട്ടിയുടെ മാതാവ് ബഹളം വച്ചു. ബഹളം കേട്ട് ഓടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി മോഷണ ശ്രമമാണ് നടത്തിയതെന്നും കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമുളള പ്രതിഭാഗം വാദം കോടതി തളളി.
അംഗപരിമിതനായ പ്രതിക്ക് കേരളത്തില്‍ ആരും സഹായത്തിനില്ലെന്നും പ്രതിഭാഗം വാദിച്ചു. അംഗപരമിതത്വം പോക്‌സോ കേസ് ചെയ്യാനുളള ഇളവായി കണക്കാക്കാനാകില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.
Also Read : കുഞ്ഞിനെ ദത്തെടുത്തത് പ്രശസ്‌തിക്ക് വേണ്ടിയെന്ന് പരാതി ; ബിഗ് ബോസ് താരം അറസ്‌റ്റില്‍ - Bigboss Fame Arrested