ETV Bharat / state

13കാരന് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ പിടിയിൽ - POCSO Case Arrest - POCSO CASE ARREST

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. ഓട്ടോ ഡ്രൈവറായ വയോധിക്കാന്‍ അറസ്റ്റില്‍. മെഡിക്കൽ കോളജ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

BOY ASSAULTED IN KOZHIKODE  POCSO CASE IN KOZHIKODE  പോക്‌സോ വയോധികന്‍ അറസ്റ്റ്  KOZHIKODE NEWS
POCSO Case Arrest In Kozhikode (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 22, 2024, 9:40 AM IST

കോഴിക്കോട് : 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ. കക്കോടി കുമ്മങ്ങൾ വീട്ടിൽ റാഫി അഹമ്മദ് (62) ആണ് പിടിയിലായത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിക്കു നേരെ ഓട്ടോയിലെത്തിയ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കോഴിക്കോട് പൊറ്റമ്മലിന് സമീപം കാച്ചിലോട്ട് സ്‌കൂളിനടുത്ത് വച്ചായിരുന്നു സംഭവം.

ലൈംഗികാതിക്രമത്തെ കുറിച്ച് അറിഞ്ഞ കുട്ടിയുടെ വീട്ടുകാർ വിവരം മെഡിക്കൽ കോളജ് പൊലീസിൽ അറിയിച്ചു. കുട്ടിയിൽ നിന്നും വിശദമായ മൊഴിയെടുത്ത പൊലീസ് ഓട്ടോ ഡ്രൈവർക്ക് എതിരെ കേസെടുത്തു. ഓട്ടോറിക്ഷയുടെ നിറവും അതിനു പിന്നിൽ എഴുതിയ പേരും മാത്രമാണ് കുട്ടി തെളിവായി പൊലീസിന് കൈമാറിയിരുന്നത്. കൂടാതെ ഡ്രൈവറുടെ രൂപത്തെ കുറിച്ചുളള വിവരവും പൊലീസിന് നൽകി.

ഇതിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ച് ഓട്ടോ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: മയക്കുമരുന്ന് ചേർത്ത ഭക്ഷണം കഴിപ്പിച്ച് അബോധാവസ്ഥയിലാക്കി കൂട്ടബലാത്സംഗം; രണ്ട് പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.