ETV Bharat / state

നടോടി ദമ്പതികളുടെ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ കൂടി ചേർത്തു - നടോടി ദമ്പതികള്‍

പ്രതിയെ ഈ മാസം 18 വരെ കോടതി റിമാൻഡ് ചെയ്‌തു

Pocso  child missing case  thiruvananthapuram  നടോടി ദമ്പതികള്‍  പോക്‌സോ
Pocso also added against the accused in Pettah Child abduction Case
author img

By ETV Bharat Kerala Team

Published : Mar 4, 2024, 9:52 PM IST

തിരുവനന്തപുരം : നടോടി ദമ്പതികളുടെ മകളെ തട്ടി കൊണ്ട് പോയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ കൂടി ചേർത്തു. പൊലീസ് കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മൂക്കും വായും പൊത്തി പിടിച്ചതിനാല്‍ ഭയം കൊണ്ട് കുട്ടിയ്ക്ക് ന്യൂറോജനിക് ഷോക്ക് എന്ന അവസ്ഥ ഉണ്ടായതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്കെതിരെ തട്ടികൊണ്ടുപോകൽ, പോക്സോ, കൊലപാതക ശ്രമം എന്നീ വകുകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അഡീ.ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയെ ഈ മാസം 18 വരെ കോടതി റിമാൻഡ് ചെയ്‌തു.

വർക്കല ഇടവ വെറ്റക്കട കഞ്ഞിക്കാമെഴുകം വീട്ടിൽ ഹസൻ കുട്ടിയാണ് നാടോടടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇയാൾക്ക് കബീർ, അബു എന്നീ പേരുകൾ കൂടി ഉണ്ട്. ഫെബ്രുവരി 19 ന് രാത്രി 12 മണിക്കാണ് സംഭവം.അയിരൂരില്‍ സ്‌കൂൾ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് പ്രതി കൊല്ലം ജയിലിൽ നിന്നും ജനുവരി 12 ന് ആണ് പുറത്തിറങ്ങിയത്.

Also Read : രണ്ടു വയസുകാരിയുടെ തിരോധാനം; പോക്‌സോ കേസ് പ്രതി കബീര്‍ അറസ്‌റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.