തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഇന്ന് (15.03.2024) ഗതാഗത നിയന്ത്രണം (Traffic restrictions in Thiruvananthapuram on PM Modi visit). രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഗതാഗത നിയന്ത്രണം. ശംഖുമുഖം, ആഭ്യന്തര വിമാനത്താവളം, ഓൾസെയ്ൻസ്, ചാക്ക, ഈഞ്ചയ്ക്കൽ, പടിഞ്ഞാറേകോട്ട, എസ് പി ഫോർട്ട് ആശുപത്രി, തകരപ്പറമ്പ് ഫ്ലൈ ഓവർ, പവർ ഹൗസ്, ചൂരക്കാട്ടുപാളയം, കിള്ളിപ്പാലം, കരമന, പാപ്പനംകോട്, നേമം, പള്ളിച്ചൽ എന്നിവിടങ്ങളിലും ചാക്ക, വെൺപാലവട്ടം, ലുലു മാൾ, കുഴിവിള, തമ്പുരാൻമുക്ക്, മുക്കോലയ്ക്കൽ, ആറ്റിൻകുഴി, കഴക്കൂട്ടം, വെട്ടുറോഡ്, ചന്തവിള എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
ഈ റോഡുകളുടെയും സർവീസ് റോഡുകളുടെയും ഇരു വശങ്ങളിലും വാഹനം പാർക്ക് ചെയ്യാൻ പാടില്ലെന്നും നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തുന്ന മോദി, ഹെലിക്കോപ്ടറിലാണ് നാഗർകോവിലിലേക്ക് പോകുന്നത്. കന്യാകുമാരിയിൽ ബിജെപിയുടെ റാലിയിൽ മോദി പ്രസംഗിക്കും.