കണ്ണൂര്‍: വയനാട്ടിലെ ദുരന്തമുഖം സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 11 മണിയോടെ കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മോദി വിമാനമിറങ്ങി. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
സുരേഷ് ഗോപി, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്ന് 3 ഹെലികോപ്റ്ററിലായി സംഘം വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങൾ മോദി സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പും ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തില്‍ ഇരകളായവരേയും അതിജീവിച്ചവരേയും മോദി നേരില്‍ കാണും.
Also Read : ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി; പ്രത്യേക പാക്കേജ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാൻ സര്‍ക്കാര്‍