ഇടുക്കി: അടിമാലിയിൽ ഫോണിലൂടെ പരിചയപ്പെട്ട പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ബിരുദ വിദ്യാർഥി അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടക വീട്ടിൽ താമസിക്കുന്ന 20 ക്കാരനാണ് 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിലായത്.
അടിമാലി മേഖലയിലുള്ള പ്ലസ്‌ടു വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി. 17 കാരിയുമായി പ്രതി ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ മറ്റാരും ഇല്ലാത്ത ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 17 കാരി ഗർഭിണിയായതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് ബിഹാർ സ്വദേശിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയ്‌ക്കെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്‌തു.