ETV Bharat / state

'പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ'; പ്ലസ്‌ടു കോഴക്കേസിൽ കെഎം ഷാജിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി - SC REJECTED PLEAS AGAINST KM SHAJI

ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

MUSLIM LEAGUE LEADER KM SHAJI  PLUS TWO BRIBERY CASE KM SHAJI  പ്ലസ്‌ടു കോഴ കേസ് കെഎം ഷാജി  മുസ്ലിം ലീഗ് സുപ്രീംകോടതി
KM Shaji (Facebook@KM Shaji)
author img

By ETV Bharat Kerala Team

Published : Nov 26, 2024, 3:02 PM IST

ന്യൂഡല്‍ഹി: പ്ലസ്‌ടു കോഴ കേസിൽ മുസ്ലിം ലീ​ഗ് നേതാവ് കെഎം ഷാജിക്ക് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി. വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായി സര്‍ക്കാരും ഇഡിയും നല്‍കിയ ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

കെഎം ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന മൊഴികളൊന്നുമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോ എന്ന് സുപ്രീം കോടതി ചോദിച്ചു. 54 സാക്ഷി മൊഴികൾ പരിശോധിച്ചതായും കോടതി പറഞ്ഞു.

ഇങ്ങനെയെങ്കിൽ എല്ലാ രാഷ്‌ട്രീയക്കാരെയും എളുപ്പത്തില്‍ കേസിൽ പ്രതിയാക്കാമല്ലോ എന്നും കോടതി ചോദിച്ചു. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഇഡി ഷാജിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി തള്ളി. അന്വേഷണം പൂർത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്‍റെ വാദം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്‌ടു അനുവദിക്കാൻ 2014 ൽ കെഎം ഷാജിക്ക് മാനേജ്മെന്‍റ് 25 ലക്ഷം രൂപ കൈക്കൂലി നൽകി എന്നായിരുന്നു ആരോപണം. ഇത് ചൂണ്ടിക്കാട്ടി സിപിഎം പ്രാദേശിക നേതാവ് 2017 ൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു.

2020ലാണ് പരാതിയിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്‌തത്. തുടര്‍ന്ന് ഇഡിയും കേസെടുത്തു. 2022 ജൂൺ 19 ന് കേസിൽ കേരള ഹൈക്കോടതി കെഎം ഷാജിയെ കുറ്റവിമുക്തനാക്കി. ഇത് ചോദ്യം ചെയ്‌താണ് ഇഡി സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്‍റിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയിൽ ഹാജരായി. കെഎം ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയലും അഭിഭാഷകന്‍ ഹാരിസ് ബീരാനും ഹാജരായി.

Also Read: ഭരണഘടനയുടെ ആമുഖത്തിലുള്ള സോഷ്യലിസവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച് സുപ്രീം കോടതി; എതിര്‍ ഹര്‍ജികള്‍ തള്ളി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.