ETV Bharat / state

പ്ലേ സ്‌കൂൾ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമർദനം; അധ്യാപിക അറസ്‌റ്റിൽ - STUDENT BRUTALLY BEATEN BY TEACHER

കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് അടിയേറ്റ പാടുകൾ. മൂന്നര വയസുകാരനെ മർദിച്ചത് ചോദ്യത്തിന് ഉത്തരം പറയാത്തതിന്.

MATTANCHERRY TEACHER BEATS STUDENT  PLAY SCHOOL STUDENT BRUTALLY BEATEN  POLICE CASE AGAINST TEACHER COCHI  LATEST MALAYALAM NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 10, 2024, 5:16 PM IST

എറണാംകുളം: മട്ടാഞ്ചേരിയിൽ പ്ലേ സ്‌കൂൾ വിദ്യാര്‍ഥിക്ക് ക്രൂരമർദനം. അധ്യാപികയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്ലേ സ്‌കൂൾ അധ്യാപിക സീതാലക്ഷ്‌മിയാണ് അറസ്‌റ്റിലായത്. പ്ലേ സ്‌കൂള്‍ അധ്യാപിക മൂന്നര വയസുകാരനെ ചൂരൽ കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കുട്ടിയുടെ മുതുകിൽ ചൂരൽ കൊണ്ട് അടിയേറ്റ പാടുകൾ ശ്രദ്ധയിൽ പെട്ടതോടെയാണ് രക്ഷിതാക്കൾ പരാതിയുമായി രംഗത്തുവന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചോദ്യത്തിന് ഉത്തരം നൽകാത്തതിൽ പ്രകോപിതയായാണ് അധ്യാപിക കുട്ടിയെ മർദിച്ചത്. രക്ഷിതാക്കളുടെ പരാതിയിൽ ടീച്ചർക്കെതിരെ പൊലീസ് കേസെടുത്തു. ഇതേ തുടർന്ന് അധ്യാപികയെ കസ്‌റ്റഡിയിലെടുത്ത് അറസ്‌റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് (ഒക്‌ടോബർ 9) കേസിനാസ്‌പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയിലെ സ്‌മാർട്ട് കിഡ് എന്ന സ്ഥാപനത്തിലെ കുട്ടിയാണ് മർദനത്തിനിരയായത്.

Also Read:'അപ്പൂപ്പൻ മോശമാണെന്ന്' കൂട്ടുകാരോട് പറഞ്ഞ് അഞ്ച് വയസുകാരി, പിന്നാലെ വെളിപ്പെട്ടത് ക്രൂരപീഡനം; 62കാരന് 102 വര്‍ഷം കഠിന തടവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.