ETV Bharat / state

'അന്ന് ഞങ്ങൾ, ഇന്ന് അവർ...': പെട്ടിമുടി നൽകിയ വേദനയിലും വയനാടിനെ ചേർത്തുപിടിച്ച് മൂന്നാറിലെ തോട്ടം തൊഴിലാളികൾ - Plantation Workers Help To Wayanad

വയനാടിനെ കൈപിടിച്ച് ഉയര്‍ത്താന്‍ ഒത്തൊരുമിച്ച് ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍. ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. 70 ലക്ഷം രൂപയാണ് തൊഴിലാളികൾ സമാഹരിക്കുന്നത്.

വയനാടിനായി തോട്ടം തൊഴിലാളികള്‍  PLANTATION WORKERS HELP TO CMDRF  Wayanad landslide 2024  PLANTATION WORKERS DONATION CMDRF
Plantation Workers (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 11, 2024, 11:54 AM IST

വയനാടിന് സഹായം നൽകാനൊരുങ്ങി മൂന്നാറിലെ തോട്ടം തൊഴിലാളികൾ (ETV Bharat)

വയനാട് : വയനാട്ടിലെ തോട്ടം, കാര്‍ഷിക മേഖലയെ പാടെ തകര്‍ത്ത ഉരുള്‍പൊട്ടലിന്‍റെ ആഴം ഏറ്റവും അധികം മനസിലാകുന്നവരാണ് മൂന്നാറിലെ തോട്ടം തൊഴിലാളികൾ. നാല് വര്‍ഷം മുന്‍പ് മൂന്നാറിനെ ഞെട്ടിച്ച പെട്ടിമുടി ദുരന്തം വിതച്ച മുറിവ് ഇതുവരെയും മാഞ്ഞിട്ടില്ലെങ്കിലും വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങാകുകയാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികൾ.

മൂന്നാർ മേഖലയിലെ തോട്ടം തൊഴിലാളികളാണ് ഒരുദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നത്. 70 ലക്ഷം രൂപയാണ് തൊഴിലാളികൾ കൈമാറാൻ തീരുമാനിച്ചത്. സംയുക്ത ട്രേഡ് യൂണിയന്‍റെ യോഗത്തിലാണ് വയനാട് ദുരിത ബാധിതര്‍ക്കായി 70 ലക്ഷം രൂപ കൈമാറാന്‍ തീരുമാനിച്ചത്.

കെഡിഎച്ച്പി, ടാറ്റ, എച്ച്എംഎല്‍, തലയാര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളും ഒരു ദിവസത്തെ വേതനം കൈമാറും. മൂന്നാര്‍, ചിന്നക്കനാല്‍ തുടങ്ങിയ തോട്ടം മേഖലകളിലായി പതിനാലായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. തൊഴിലാളികള്‍ക്കൊപ്പം വിവിധ സ്റ്റാഫ് അസോസിയേഷനുകളിലെ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം നല്‍കും. തുക മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറാനാണ് തീരുമാനം.

Also Read : വയനാട്ടിലെ ദുരന്തമേഖലയിൽ പ്രധാനമന്ത്രി നേരത്തെ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു: ശശി തരൂർ എംപി - THAROOR ON MODI WAYANAD VISIT

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.