ETV Bharat / state

നവകേരള ബസ് നിരത്തിലെത്തിയേക്കും ; പൊതുജന യാത്രയ്ക്കുള്ള സര്‍വീസ് പരിഗണനയില്‍ - Navakerala bus for public travel - NAVAKERALA BUS FOR PUBLIC TRAVEL

നവകേരള ബസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സ്റ്റേജ് ക്യാരേജ് സർവീസ് നടത്താനാണ് ആലോചിക്കുന്നത്

NAVAKERALA SADAS BUS  NAVAKERALA SADAS LUXURY BUS  NAVAKERALA SADAS CONTROVERSIES  നവകേരള സദസ് ബസ്
Navakerala Sadas bus
author img

By ETV Bharat Kerala Team

Published : Apr 20, 2024, 2:59 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് യാത്രയ്ക്ക്‌ ഉപയോഗിച്ച ബസ് പൊതുജന യാത്രയ്ക്കാ‌യി നിരത്തിലിറക്കാൻ ആലോചന. നവകേരള ബസ് കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുമെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവരം. ഇതിനായി കോൺട്രാക്‌ട് ക്യാരേജ് ആയിരുന്ന ബസിന്‍റെ പെർമിറ്റ് സ്റ്റേജ് ക്യാരേജ് ആക്കി മാറ്റം വരുത്തിയിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് നവകേരള ബസ് പാപ്പനംകോട് സെൻട്രൽ വർക്‌സ് ഡിപ്പോയിൽ ഒരു മാസത്തോളമായി വെറുതെ കിടക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് നടപടി. തലസ്ഥാനത്തുൾപ്പടെ പൊതുജനങ്ങൾക്കായി നവകേരള ബസ് പ്രദർശിപ്പിക്കാനും പിന്നീട് ഇത് വാടകയ്‌ക്ക് നൽകാനുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

വിവാഹ ആവശ്യം, വിനോദയാത്ര, തീർഥാടനം തുടങ്ങിയവയ്‌ക്ക് നവകേരള ബസ് വാടകയ്‌ക്ക് നൽകുമെന്നും അറിയിച്ചിരുന്നു. ഈ തീരുമാനം ഉപേക്ഷിച്ചാണ് ഇപ്പോൾ കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സ്റ്റേജ് ക്യാരേജ് സർവീസ് നടത്താൻ ആലോചിക്കുന്നത്. അതേസമയം ഇതുസംബന്ധിച്ച് മാനേജ്മെന്‍റ് തലത്തിൽ ചർച്ചകൾ നടന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

നവ കേരള സദസ് യാത്രയ്ക്ക്‌ ശേഷം അടിമുടി മാറ്റങ്ങൾ വരുത്താൻ ബെംഗളൂരുവിൽ കൊണ്ടുപോയ ബസ് ഒരു മാസം മുൻപാണ് പാപ്പനംകോട് സെൻട്രൽ വർക്‌സ് ഡിപ്പോയിൽ എത്തിച്ചത്. ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ 50,000 രൂപയോളം വില വരുന്ന സീറ്റായിരുന്നു സ്ഥാപിച്ചിരുന്നത്. ഈ സീറ്റുകൾ അടക്കം നീക്കം ചെയ്‌തിട്ടുണ്ട്. സീറ്റുകൾ പുനഃക്രമീകരിച്ച് ലഗേജ് സൂക്ഷിക്കാൻ സ്ഥലവും ഒരുക്കിയിട്ടുണ്ട്.

അതേസമയം ബസിന്‍റെ നിറത്തിലും ഗ്രാഫിക്‌ ഡിസൈനിലും മാറ്റം വരുത്തിയിട്ടില്ല. നേരത്തെ നവകേരള യാത്രയ്‌ക്ക് 1.15 കോടി രൂപ മുടക്കി പുതിയ ബസ് വാങ്ങിയത് വിവാദമായിരുന്നു. നവകേരള സദസിനായി വാങ്ങിയ ബസ് ടെൻഡർ വച്ച് വിൽക്കാൻ നിന്നാൽ ഇപ്പോൾ വാങ്ങിയതിന്‍റെ ഇരട്ടി വില ലഭിക്കുമെന്നും മ്യൂസിയത്തിൽ വച്ചാൽ തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്‌ക്ക് ലക്ഷക്കണക്കിന് ആളുകൾ കാണാൻ വരുമെന്നുമാണ് അന്ന് സർക്കാർ ചൂണ്ടിക്കാട്ടിയത്.

ALSO READ: ടൂറിസം വകുപ്പിന് കൊടുത്തില്ല, വാടകയ്‌ക്കും നല്‍കിയില്ല ; നവകേരള ആഡംബര ബസ് വെറുതെ കിടക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.